ശബരിമലയിലെ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ; ആദ്യം സൂക്ഷിച്ചത് ജോലിക്കാരന്റെ വീട്ടിൽ;പരാതിയിൽ ദുരൂഹത

പത്തനംതിട്ട :ശബരിമല ക്ഷേത്രത്തിലെ കാണാതായ ദ്വാരപാലക പീഠം, പരാതി നൽകിയ സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് സംഘത്തിന് പീഠം കണ്ടെത്താനായത്.2021 മുതൽ പീഠം വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലെ സ്വീകരണ മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നതെന്ന് വിജിലൻസ് കണ്ടെത്തി. പിന്നീട്, ഈ മാസം 13-നാണ് പീഠം സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്.

Advertisements

കോടതി ഇടപെട്ടതിനെ തുടർന്ന് പീഠം ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയെങ്കിലും, പിന്നീട് വീണ്ടും പരിശോധനയിൽ കണ്ടെത്തിയത് അദ്ദേഹത്തിന്റെ ബന്ധുവീട്ടിലാണെന്ന് വിജിലൻസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതോടൊപ്പം, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ വീടുകളിലും പരിശോധന നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷയത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിലും ആരോപണങ്ങളിലും ദുരൂഹതയുണ്ടെന്ന് വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കി. കണ്ടെത്തിയ പീഠം തിരുവനന്തപുരം സ്ട്രോങ് റൂമിലേക്ക് മാറ്റി. നാളെ ഹൈക്കോടതിയിൽ വിജിലൻസ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും.ഹൈക്കോടതിയുടെ നിർദേശപ്രകാരം, തിരുവിതാംകൂർ ദേവസ്വം ബോർഡാണ് പീഠം കണ്ടെത്താനുള്ള ചുമതല വിജിലൻസിന് നൽകിയിരുന്നത്. എല്ലാ സ്ട്രോങ് റൂമുകളും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഒടുവിൽ പരാതിക്കാരന്റെ ബന്ധുവീട്ടിൽ നിന്നാണ് പീഠം ലഭിച്ചതെന്ന് വിജിലൻസ് വ്യക്തമാക്കി.

Hot Topics

Related Articles