ചങ്ങനാശ്ശേരി :കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും രാജിവെച്ച് കേരള കോൺഗ്രസ് (എം )ലേക്ക് കടന്നുവന്നവർക്ക് കേരള കോൺഗ്രസ് (എം )ചെയർമാൻ ജോസ് കെ മാണി എംപി മെമ്പർഷിപ്പ് നൽകി .കേരള കോൺഗ്രസ് (എം ) ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ സമ്പൂർണ്ണ നിയോജകമണ്ഡലം പ്രവർത്തക യോഗത്തിലാണ് മെമ്പർഷിപ്പ് വിതരണം നടത്തിയത്. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം )ഉന്നത അധികാര സമിതി അംഗവും ചങ്ങനാശ്ശേരി എംഎൽഎയും ആയ ജോബ് മൈക്കിൾ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിന് ആശംസകൾ അർപ്പിച്ച് പ്രേംചന്ദ് മാവേലി,ജോൺസൺ അലക്സാണ്ടർ, എം എ മാത്യു ,സണ്ണി ചങ്ങങ്കരി,ജോർജ് വാണിയപുരക്കൽ, എ കെ അപ്പുകുട്ടൻ,ജോമോൻ തോട്ടശ്ശേരി ഫ്രാൻസിസ് പാണ്ടിശ്ശേരി ബാബു കുരിശുംമൂട്ടിൽ ഡാനി തോമസ്, ഡിനു ചാക്കോ, ലിനു ജോബ്,മിനി റെജി,സാജൻ അലക്സ്,ഷാജി പുളിമൂട്ടിൽ,ജോസി കല്ലുകളം,സജി ജോൺ,സാജു മഞ്ചേരിക്കളം,ബിജു പാണ്ടിശ്ശേരി,ബെന്നി ഗോപിദാസ്,കുര്യാക്കോസ് പുന്നവേലി ഷാജി കോലേട്ട് , ടിറ്റി ജോസ്,ജോയിച്ചൻ പീലിയാനിക്കൽ, അഗസ്റ്റിൻ കെ ജോർജ്, വി.ജി സുരേഷ് കുമാർ , ബിനോയ് മുക്കാടൻ, റോയ് മാറാട്ടുകളും, ജോസഫ് കുട്ടികളത്തിൽ, റോണി വലിയപറമ്പിൽ ജിന്റോ കല്ലുകളം എന്നിവർ പ്രസംഗിച്ചു.

