കോട്ടയം വൈക്കത്ത് കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ഇറങ്ങിയ അഞ്ചു വയസുകാരൻ മുങ്ങി മരിച്ചു; മരിച്ചത് വൈക്കം ഉദയനാപുരം സ്വദേശിയായ കുട്ടി

വൈക്കം:കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കൂട്ടുകാരനെ രക്ഷിക്കാൻ പിന്നാലെ കുളത്തിൽ ചാടിയ കുട്ടിയ നാട്ടുകാർ രക്ഷിച്ചു. വൈക്കം ഉദയനാപുരം ചിറമേൽ ഓഡിറ്റോറിയത്തിനു സമീപത്തെ ആറാട്ടു കുളത്തിൽ വീണ ഇതരസംസ്ഥാന തൊഴിലാളി ഹാട്ടുണിന്റെ മകൻ ഇരുമ്പൂഴിക്കര ഗവൺമെന്റ് എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി അസൻരാജാ(അഞ്ച്)ണ് മരിച്ചത്. അസൻ രാജയെ രക്ഷിക്കാൻ ശ്രമിച്ച നാലര വയസുകാരനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.15 നായിരുന്നു സംഭവം.

Advertisements

Hot Topics

Related Articles