ഏഷ്യാ കപ്പ് കിരീടം :ട്രോഫി സ്വകാര്യ വേദിയിൽ മാത്രം കൈമാറാം; നഖ്വിയുടെ ഉപാധി നിരസിക്കുമെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ

ദുബായ് :ഏഷ്യാ കപ്പ് ഫൈനലിൽ ജയം നേടിയിട്ടും ജേതാക്കള്‍ക്കുള്ള ട്രോഫിയും മെഡലുകളും ഇന്ത്യൻ ടീമിന് കൈമാറാതെ തുടരുകയാണ്. ട്രോഫിയും മെഡലുകളും കൈമാറാൻ താന്‍ തയ്യാറാണെങ്കിലും അതിനായി പുതിയ ഉപാധി മുന്നോട്ടുവച്ചതായി പാക് ആഭ്യന്തര മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിന്‍ നഖ്വിയാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.ഫൈനലിന് ശേഷം നഖ്വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന ഇന്ത്യൻ ടീമിന്റെ നിലപാടാണ് മുഴുവൻ വിവാദത്തിനും തുടക്കമായത്. തുടർന്ന്, നഖ്വി ട്രോഫിയും മെഡലുകളും സഹപ്രവർത്തകരുടെ കൈയിൽ നൽകി സ്റ്റേഡിയം വിട്ടുപോകുകയായിരുന്നു. സാധാരണ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രോട്ടോക്കോൾ അനുസരിച്ച് കിരീടം മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് എത്തിക്കേണ്ടതാണെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് എപ്പോഴാകുമെന്ന് വ്യക്തമല്ല.

Advertisements

ട്രോഫിയും മെഡലുകളും സ്വകാര്യ ചടങ്ങിൽ വെച്ചേ കൈമാറുകയുള്ളൂവെന്നും അത് താന്‍ തന്നെയായിരിക്കും കൈമാറുകയെന്നും നഖ്വി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, പാക് ആഭ്യന്തര മന്ത്രിയായ നഖ്വിയില്‍ നിന്ന് സ്വകാര്യ വേദിയിലും കിരീടം ഏറ്റുവാങ്ങാന്‍ ഇന്ത്യയോ ബിസിസിഐ പ്രതിനിധികളോ തയ്യാറാവില്ലെന്നതാണ് ഉറപ്പായി കാണുന്നത്.ഇന്ത്യൻ താരങ്ങൾ സ്‌പോൺസർമാർ നൽകിയ വ്യക്തിഗത അവാർഡുകൾ മാത്രമാണ് സ്വീകരിച്ചത്. ട്രോഫി ഏറ്റുവാങ്ങാൻ വിസമ്മതിച്ചതോടെ കോപത്തോടെ സ്റ്റേഡിയം വിട്ടുപോയ നഖ്വി, ട്രോഫിയും മെഡലുകളും കൂട്ടിയെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനുശേഷം ട്രോഫിയില്ലാതെയാണ് ഇന്ത്യൻ താരങ്ങൾ കിരീട നേട്ടം ആഘോഷിച്ചത്.ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് പുറത്തായിരുന്നു. 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് സഞ്ജു സാംസൺ–തിലക് വർമ്മ, തിലക് വർമ്മ–ശിവം ദുബെ കൂട്ടുകെട്ടുകളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. പുറത്താകാതെ 53 പന്തിൽ 69 റൺസ് നേടിയ തിലക് വർമ്മയും, 21 പന്തിൽ 24 റൺസ് നേടിയ സഞ്ജു സാംസണും, 22 പന്തിൽ 33 റൺസ് നേടിയ ശിവം ദുബെയും വിജയത്തിൽ നിർണായകമായി.

Hot Topics

Related Articles