ബുവാനോസ് ആരീസ്: ലോക ഫുട്ബോളിന്റെ ഇതിഹാസം ലയണൽ മെസി 14 വർഷത്തിന് ശേഷം ഇന്ത്യ സന്ദർശിക്കാൻ പോവുകയാണ്. ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025-ന്റെ ഭാഗമായി, ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ രണ്ടു തവണ ഇന്ത്യ സന്ദർശിക്കുന്നതായി മെസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇന്ത്യയിലേക്ക് വരുന്നത് വലിയ അഭിമാനമാണെന്ന് മെസി വ്യക്തമാക്കി. ഫുട്ബോളിനെ പ്രണയിക്കുന്ന രാജ്യമാണ് ഇന്ത്യ, അവിടെ പുതിയ തലമുറയിലെ ആരാധകരെ നേരിൽ കാണാനുള്ള അവസരമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. മെസി പറഞ്ഞത്:”ഈ ട്രിപ്പ് എന്നെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. 14 വർഷം മുൻപ് ഇന്ത്യ സന്ദർശിച്ചപ്പോൾ ഉണ്ടായ ഉജ്ജ്വല ഓർമ്മകൾ ഇന്നും എനിക്കുണ്ട്. ഫുട്ബോളിനെ സ്‌നേഹിക്കുന്ന ഇന്ത്യയുടെ ആരാധകരെ കാണാൻ ഇപ്പോഴാണ് അവസരം വന്നിരിക്കുന്നത്.”ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് മെസിയെ നേരിൽ കാണാനുള്ള അവസരം ലഭിക്കുന്ന ഈ സന്ദർശനം വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

