ലാൻഡിംഗിന് 400 അടി മാത്രം ബാക്കി; എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ റാറ്റ് പുറത്തേക്ക്; പരിശോധന തുടങ്ങി

ബർമിംഗ്ഹാം :എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിൽ സാങ്കേതിക തകരാറിനിടയിൽ അപകടഭീഷണിയുണ്ടാക്കിയ റാം എയർ ടർബൈൻ (RAT) പുറത്തേക്ക് വന്ന സംഭവം ആശങ്ക ഉയർത്തുന്നു. അമൃത്സറിൽ നിന്ന് ബർമിംഗ്ഹാമിലേക്കുള്ള എയർ ഇന്ത്യയുടെ എഐ117 സർവീസിലാണ് സംഭവം നടന്നത്.ലാൻഡിംഗിന് വെറും 400 അടി മാത്രം ബാക്കിയിരിക്കെ വിമാനത്തിന്റെ അടിയിൽനിന്ന് റാറ്റ് തനിയെ പുറത്തേക്ക് വന്നു. ഭാഗ്യവശാൽ, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞു. തുടർന്ന്, വിമാനത്തിന് വിശദമായ സാങ്കേതിക പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു.

Advertisements

റാറ്റ് (Ram Air Turbine) എന്നത് വിമാനത്തിലെ അവസാന പ്രതിരോധ സംവിധാനമാണ്. എല്ലാ വൈദ്യുതി സ്രോതസുകളും പ്രധാന ജനറേറ്റർ, എപിയു (Auxiliary Power Unit), ബാറ്ററികൾ എന്നിവ — പ്രവർത്തനരഹിതമായാൽ മാത്രമാണ് റാറ്റ് തനിയെ പ്രവർത്തനം ആരംഭിക്കുക. കാറ്റിന്റെ ചലനശക്തി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. അത്യാവശ്യ സംവിധാനങ്ങൾക്കുള്ള വൈദ്യുതി മാത്രമേ റാറ്റ് നൽകാനാകൂ.ഡ്രീംലൈനർ വിമാനങ്ങളിൽ റാറ്റ് പൈലറ്റുമാർക്ക് മാനുവലായി ഓണാക്കാൻ സാധിക്കില്ല, അപകടഘട്ടങ്ങളിൽ മാത്രമേ അത് സ്വയം പ്രവർത്തനക്ഷമമാകൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് അഹമ്മദാബാദിലെ ഒരു വിമാനാപകടത്തിലും നിലംപതിക്കുന്നതിന് തൊട്ടുമുമ്പ് റാറ്റ് പുറത്തേക്ക് വന്ന സംഭവം ശ്രദ്ധേയമായിരുന്നു.എന്നാൽ ഈ സംഭവത്തിൽ വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കൽ, ഹൈഡ്രോളിക് സംവിധാനങ്ങളും സാധാരണ നിലയിലായിരുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു.

യാതൊരു സുരക്ഷാ പ്രശ്‌നവും ഉണ്ടായിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.സംഭവത്തെ തുടർന്ന്, ബർമിംഗ്ഹാമിൽനിന്ന് ഡൽഹിയിലേക്കുള്ള എഐ114 സർവീസ് റദ്ദാക്കി. യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി എയർ ഇന്ത്യ അറിയിച്ചു. സുരക്ഷയ്ക്കാണ് മുൻഗണന, വിശദമായ പരിശോധനകൾ തുടരുകയാണെന്നും കമ്പനി അറിയിച്ചു.

Hot Topics

Related Articles