വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിൽ വീണ്ടും പുഴു;യാത്രക്കാരി നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച് ഐആർസിടിസി

കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ നൽകിയ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയതായി വീണ്ടും പരാതി. മംഗളൂരു–തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്ത മംഗളൂരു സ്വദേശിനിയായ സൗമിനിയാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ലഭിച്ച ചോറിനൊപ്പം നൽകിയ പരിപ്പ് കറിയിൽ നിറയെ പുഴുക്കൾ കണ്ടതായി അവർ പറഞ്ഞു.തൃശൂരിൽ നിന്നാണ് സൗമിനിയും മൂന്ന് കുടുംബാംഗങ്ങളും ട്രെയിനിൽ കയറിയത്. “മറ്റ് യാത്രക്കാർക്കും വിതരണം ചെയ്ത ഭക്ഷണത്തിലും പുഴുക്കൾ ഉണ്ടായിരുന്നു,” എന്ന് സൗമിനി പറയുന്നു.

Advertisements

വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയ മുൻ സംഭവങ്ങൾ ഓർമ്മയിൽ ഉണ്ടായതിനാൽ തന്നെ ശ്രദ്ധിക്കണമെന്ന് മക്കളോട് പറഞ്ഞതായും അവർ പറഞ്ഞു.പുഴുവുള്ള ഭക്ഷണത്തെക്കുറിച്ച് സൗമിനി മറ്റ് യാത്രക്കാരെയും ട്രെയിനിലെ കേറ്ററിങ് ജീവനക്കാരെയും അറിയിച്ചിരുന്നു. തുടർന്ന് അവർ ഐആർസിടിസിയിൽ പരാതി നൽകി. പരാതിക്ക് പിന്നാലെ ഭക്ഷണത്തിനായി അടച്ച തുക തിരികെ ലഭിച്ചതായും, തുടർനടപടികൾ സ്വീകരിക്കുമെന്ന് ഐആർസിടിസി അറിയിച്ചതായും അവർ വ്യക്തമാക്കി.അതേസമയം, റെയിൽവേ അധികൃതർ ഈ വിഷയത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് സൂചന ലഭിച്ചു. “പരാതി ലഭിച്ചിട്ടുണ്ട്, വിശദമായ പരിശോധനയ്ക്ക് ശേഷം പ്രതികരിക്കാം,” എന്നാണ് റെയിൽവേയുടെ പ്രാഥമിക പ്രതികരണം.

Hot Topics

Related Articles