മോട്ടോർസൈക്കിള്‍ അപകടത്തിൽ പരുക്കേറ്റ പഞ്ചാബി ഗായകൻ രാജ്‌വീർ ജവാണ്ട അന്തരിച്ചു

ലുധിയാന: റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പഞ്ചാബി ഗായകൻ രാജ്‌വീർ ജവാണ്ട (35) അന്തരിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിലുണ്ടായ അപകടത്തിലാണ് ഗായകന് പരുക്കേറ്റത്.പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അമരീന്ദർ സിങ് രാജ തന്റെ ഔദ്യോഗിക (മുന്‍ ട്വിറ്റർ) പേജിലൂടെയാണ് സംഭവം പുറത്തുവിട്ടത്.മോഹാലിയിലെ ഒരു ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് രാജ്‌വീർ ചികിത്സയിലിരുന്നത്. സെപ്റ്റംബർ 27-ന് ഷിംലയിലേക്ക് മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Advertisements

തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റതിനാൽ അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ലുധിയാനയിലെ പോണ സ്വദേശിയായ രാജ്‌വീർ ജവാണ്ട, ‘തു ദിസ് പേണ്ട’, ‘ഖുഷ് രേഹ കർ’, ‘സർദാരി’, ‘ഡൗൺ ടു എർത്ത്’, ‘കംഗനി’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിരുന്നു. കൂടാതെ സുബേദാർ ജോഗീന്ദർ സിങ്, ജിന്ദ് ജാൻ, മിൻഡോ തസീൽദാർനി തുടങ്ങിയ പഞ്ചാബി സിനിമകളിലും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായിരുന്നു രാജ്‌വീർ ജവാണ്ട.

Hot Topics

Related Articles