കാസർഗോഡ് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ കാർ അപകടം; മകൾ മരിച്ചു, അമ്മയ്ക്കും സഹോദരനും പരിക്ക്

കാസർഗോഡ് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ കാർ അപകടം: മകൾ മരിച്ചു, അമ്മയ്ക്കും സഹോദരനും പരിക്ക്;സ

Advertisements

കാസർഗോഡ്:കാസർഗോഡ് കുറ്റിക്കോൽ ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുമായി പോകുകയായിരുന്ന കാർ മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിൽ പരേതനായ ബാബുവിന്റെ മകൾ മഹിമയാണ് (20) മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ മഹിമയെ കണ്ടത്. അമ്മ വനജയും സഹോദരൻ മഹേഷും ചേർന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ പടിമരുതിൽ അപകടത്തിൽപ്പെടുകയായിരുന്നു.

മൂന്നു പേരെയും നാട്ടുകാർ കാസർകോട് ചെർക്കള ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. കാസർഗോഡ് നുള്ളിപ്പാടിയിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്നു മഹിമ.തൂങ്ങിയതാണോ കാർ അപകടമാണോ മഹിമയുടെ മരണകാരണം എന്ന് വ്യക്‌തമല്ല. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വനജയും മഹേഷും ആശുപത്രിയിൽ ചികിത്സയിലാണ്.

Hot Topics

Related Articles