സ്ത്രീകൾക്കുള്ള ആരോഗ്യസഹായി: പീരിഡ്സ് വേദനയ്ക്കും ക്ഷീണത്തിനും പാലക് ചീര

ഹെൽത്ത് ഡെസ്ക് :സ്ത്രീകളിൽ പീരിഡ്സ് സമയത്ത് അനുഭവപ്പെടുന്ന വേദനയും അസ്വസ്ഥതയും കുറയ്ക്കാൻ പാലക് ചീര മികച്ചൊരു സഹായിയാണ്. ഇരുമ്പിൻ്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്ന പാലക് ചീര ക്ഷീണത്തിനെതിരെ പോരാടുകയും ഇരുമ്പ് കുറവിനെ തുടർന്ന് ഉണ്ടാകുന്ന വേദന കുറയ്ക്കുകയും ചെയ്യുന്നു.‘ഫുഡ്‌സ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പാലക് ചീരയിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം പീരിഡ്സ് സമയത്തെ വേദന കുറയ്ക്കാൻ പ്രധാന പങ്ക് വഹിക്കുന്നു. മഗ്‌നീഷ്യം പേശി സങ്കോചത്തിനും വേദനയ്ക്കും കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻസ് എന്ന ഹോർമോൺ പോലുള്ള രാസസംയുക്തങ്ങളുടെ പ്രകാശനം തടയുന്നതിനാൽ വേദന കുറയുന്നതാണെന്ന് പഠനം വ്യക്തമാക്കുന്നു.

Advertisements

പാലക് ചീരയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കാൽസ്യം, വിറ്റാമിൻ കെ, മഗ്‌നീഷ്യം എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞ ചീര കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായകമാണ്.ഗ്ലൈസെമിക് സൂചിക വളരെ കുറവായതിനാൽ പ്രമേഹരോഗികൾക്കും പാലക് ചീര സുരക്ഷിതമായി ഉൾപ്പെടുത്താവുന്നതാണ്. ശരീരഭാരം കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നതായും വിദഗ്ധർ പറയുന്നു.

Hot Topics

Related Articles