കോവിഡ് വാക്സിൻ കാൻസറിനും പ്രതിരോധം;ശാസ്ത്രലോകത്തെ ഞെട്ടിച്ച പഠനം പുറത്ത്

ഫ്ലോറിഡ: ലോകം മുഴുവൻ കോവിഡ്-19നെ നേരിടാനായി വികസിപ്പിച്ച എം ആർ എൻ എ വാക്സിനുകൾ, ഇപ്പോൾ കാൻസർ രോഗികൾക്ക് പുതിയ പ്രതീക്ഷയായി മാറുന്നു. കോവിഡ് എം ആർ എൻ എ വാക്സിൻ സ്വീകരിച്ച കാൻസർ രോഗികൾക്ക് വാക്സിൻ എടുക്കാത്തവരെ അപേക്ഷിച്ച്‌ ഇരട്ടിയോളം ജീവിതകാലം ലഭിച്ചതായി പുതിയ പഠനം വ്യക്തമാക്കുന്നു.ഫ്ലോറിഡ യൂണിവേഴ്സിറ്റിയും ടെക്സസിലെ എംഡി ആൻഡേഴ്സൺ കാൻസർ സെന്ററും ചേർന്ന് നടത്തിയ ഈ ഗവേഷണം ബെർലിനിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഫോർ മെഡിക്കൽ ഓങ്കോളജി കോൺഗ്രസിൽ അവതരിപ്പിച്ചു. പിന്നീട് പിയർ-റിവ്യൂഡ് ജേണലായ നേച്ചർ ഇത് പ്രസിദ്ധീകരിച്ചു.

Advertisements

വാക്സിൻ എടുത്തവരുടെ അതിജീവന നിരക്ക് ഇരട്ടിയായി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇമ്മ്യൂണോതെറാപ്പി ആരംഭിക്കുന്നതിന് 100 ദിവസത്തിനുള്ളിൽ എം ആർ എൻ എ വാക്സിൻ സ്വീകരിച്ച കാൻസർ രോഗികളുടെ മെഡിക്കൽ രേഖകൾ ഗവേഷകർ വിശകലനം ചെയ്തു. അതേ ചികിത്സ ലഭിച്ചെങ്കിലും വാക്സിൻ എടുക്കാത്ത രോഗികളുമായി താരതമ്യം ചെയ്തപ്പോൾ, വാക്സിൻ സ്വീകരിച്ചവരുടെ ശരാശരി അതിജീവന നിരക്ക് ഇരട്ടിയായി കണ്ടെത്തി.ശ്വാസകോശ അർബുദം മൂർച്ഛിച്ച രോഗികളിൽ വാക്സിൻ എടുത്തവരുടെ ശരാശരി ജീവകാലം 20.6 മാസത്തിൽ നിന്ന് 37.3 മാസമായി വർധിച്ചു. ഇമ്മ്യൂണോളജിക്കലി “തണുത്ത” (cold) മുഴകളുള്ള രോഗികളിൽ വാക്സിൻ രോഗപ്രതിരോധ സംവിധാനത്തെ “ഉണർത്തി” കാൻസർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും സഹായിച്ചതായി ഗവേഷകർ വ്യക്തമാക്കുന്നു.

എം ആർ എൻ എ സാങ്കേതികവിദ്യ: വൈറസിനൊപ്പം കാൻസറിനെയും നേരിടുന്ന ‘ബ്ലൂപ്രിന്റ്’

എം ആർ എൻ എ വാക്സിനുകൾ പരമ്പരാഗത വാക്സിനുകൾ പോലെ ദുർബലമായ വൈറസ് ഭാഗങ്ങൾ ഉൾക്കൊള്ളുന്നവയല്ല. പകരം, “മെസഞ്ചർ ആർ എൻ എ” എന്ന ചെറിയ ജനിതക കോഡ് ഉപയോഗിച്ച് ശരീരകോശങ്ങളെ വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ പോലുള്ള ഘടകം നിർമ്മിക്കാൻ പ്രേരിപ്പിക്കുന്നു.ഈ പ്രക്രിയയിൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ജാഗ്രതയിലാകുന്നു .ഇതിലൂടെ മുൻപ് മറഞ്ഞിരുന്ന കാൻസർ കോശങ്ങളെയും തിരിച്ചറിയാനുള്ള കഴിവ് വർധിക്കുന്നു. അതുവഴി രോഗപ്രതിരോധ സംവിധാനത്തിന് കാൻസറിനെ നേരിടാനുള്ള ശക്തി ലഭിക്കുന്നു.-

ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ പീഡിയാട്രിക് ഓങ്കോളജി പ്രൊഫസർ ഏലിയാസ് സയോർ അഭിപ്രായപ്പെട്ടു ഇത് അത്യന്തം നിർണ്ണായകമായ മുന്നേറ്റമാണ്. രോഗപ്രതിരോധ സംവിധാനത്തെ പുനഃസജ്ജമാക്കുന്നതിലൂടെ ഭാവിയിൽ സാർവത്രികമായ കാൻസർ വാക്സിൻ വികസിപ്പിക്കാനുള്ള വഴിയൊരുങ്ങും.”ഗവേഷകർ ഇപ്പോൾ ഈ പ്രാഥമിക ഫലങ്ങൾ സ്ഥിരീകരിക്കാൻ ഘട്ടം-3 ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നു. ഇതിലൂടെ, എം ആർ എൻ എ വാക്സിനുകൾ ഭാവിയിൽ കാൻസർ രോഗികളുടെ സാധാരണ ചികിത്സാ പദ്ധതിയിലേക്കും കടക്കാൻ സാധ്യതയുണ്ട്.

കോവിഡ് കാലത്തിന്റെ അത്ഭുതം

ലോകം നേരിട്ട മഹാമാരിയുടെ നടുവിൽ വികസിപ്പിച്ചെടുത്ത എം ആർ എൻ എ വാക്സിനുകൾ, ഇപ്പോൾ കാൻസർ രോഗികൾക്ക് പുതിയ പ്രതീക്ഷയുടെ വിളക്കായി മാറുകയാണ്. ഗവേഷണത്തിനുള്ള ധനസഹായം കുറയ്ക്കാൻ ശ്രമിക്കുന്ന സമയത്താണ് ഈ ശാസ്ത്ര പുരോഗതി ശ്രദ്ധേയമാകുന്നത്.ഈ കണ്ടെത്തൽ പ്രായോഗികമായാൽ, അത് മനുഷ്യരാശിക്ക് കോവിഡ് മഹാമാരിയിലൂടെ ലഭിച്ച ഏറ്റവും അപ്രതീക്ഷിതമായ ശാസ്ത്ര സമ്മാനമായി മാറും.

Hot Topics

Related Articles