തലയോലപറമ്പ്: തട്ടുകടയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കവും കയ്യേറ്റവും ഒടുവിൽ വാക്കത്തികൊണ്ടുള്ള വെട്ടിൽകലാശിച്ചു. ചെമ്പ് ബ്രഹ്മമംഗലം ചേമ്പാലയിൽ അല(26) നെ തിങ്കളാഴ്ച രാത്രി 10 ഓടെ സുഹൃത്തായ ജോസ്മോനാ(30 )ണ് വീട്ടിലെത്തി വെട്ടി പരിക്കേൽപിച്ചത്. തലയ്ക്ക് മുറിവേറ്റ അലൻ ചികിൽസയിലാണ്. തിങ്കളാഴ്ച വൈകുന്നേരം അരയൻകാവിലെ തട്ടുകടയിലെത്തിയ ഇവർ അസഭ്യം പറഞ്ഞതിനെ ചൊല്ലി വാക്കുതർക്കവും കയ്യേറ്റവും നടത്തിയിരുന്നു. രാത്രി അലൻ ഫോണിൽ വിളിച്ച് വെല്ലുവിളിച്ചെന്ന് ആരോപിച്ചാണ് സമീപവാസികൂടിയായ ജോസ് മോൻ വാക്കത്തിയുമായി വീട്ടിലെത്തി അലനെ ആക്രമിച്ച് തലയിൽ പരിക്കേൽപിച്ചത്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത തലയോലപറമ്പ് പോലീസ് പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി.
Advertisements


