വെള്ളൂർ ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയം കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും

വെള്ളൂർ:സംസ്ഥാന ബജറ്റിൽ അനുവദിച്ച മൂന്നുകോടി രൂപ വിനിയോഗിച്ച് നിർമിച്ച വെള്ളൂർ ഇറുമ്പയം പെരുന്തട്ട് അത്യാധുനിക സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നാളെ ഉദ്ഘാടനം ചെയ്യും. ഇറുമ്പയം പെരുന്തട്ടിൽ നാളെ 29-10 വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനത്തിൽ സി.കെ. ആശ എംഎൽഎ. അധ്യക്ഷത വഹിക്കും.
ഫ്ലഡ് ലൈറ്റ് സൗകര്യങ്ങളോടു കൂടിയ ഓപ്പൺ സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, ഓപ്പൺ ജിം , ഡ്രസ് ചെയ്ഞ്ചിംഗ് റൂം , ടോയ്ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളോടെ ആധുനിക നിലവാരത്തിലാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്.
ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനംനാടിൻ്റെ ഉത്സവമാക്കി മാറ്റാൻ ഇറുമ്പയം ഗ്രാമമാകെ ഒരുങ്ങി കഴിഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ കൊട്ടുകാപ്പള്ളി, പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ. സോണിക, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. സന്ധ്യ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധാമണി മോഹനൻ, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അമൽ ഭാസ്കർ, തങ്കമ്മ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ലൂക്ക് മാത്യു, ലിസിസണ്ണി, വി.കെ. മഹിളാമണി, ആർ. നികിതകുമാർ, ശാലിനി മോഹനൻ, കുര്യാക്കോസ് തോട്ടത്തിൽ, ഒ. കെ. ശ്യംകുമാർ, ജയ അനിൽ, ജെ. നിയാസ്, സുമ തോമസ്, ഷിനി സജു, ബേബി പുച്ചുകണ്ടത്തിൽ, മിനി ശിവൻ, കെ.എസ്. സച്ചിൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി. കെ അനിൽകുമാർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ബൈജു വർഗീസ് ഗുരുക്കൾ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി മായാദേവി, രാഷ്ട്രീയപ്രതിനിധികളായ എ.ജെ. രജീഷ്, കെ. കെ. സുനിൽകുമാർ, കെ സി. ജയിംസ്, വി.സി. ജോഷി, ബിജു മൂഴിയിൽ, ടി.വി. ബേബി എന്നിവർ പങ്കെടുക്കും.

Advertisements

ഫോട്ടോ: ഇന്ന് വൈകുന്നേരം അഞ്ചിന്കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കുന്ന
വെള്ളൂർ ഇറുമ്പയം പെരുന്തട്ട് അത്യാധുനിക സ്റ്റേഡിയം.

Hot Topics

Related Articles