നഗര വികസനത്തിന് ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് : എൽ.ഡി.എഫ് കളമശ്ശേരി

കൊച്ചി : കളമശ്ശേരി നഗരസഭ വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകാൻ എൽ ഡി എഫ് സൗകര്യം ഒരുക്കും . നഗര വികസനത്തിൽ പരാജയപ്പെട്ട യു ഡി എഫ് നയങ്ങൾക്ക് വിരുദ്ധമായി ഒട്ടേറെ പദ്ധതികളാണ് എൽ ഡി എഫ് മുന്നോട്ട് വക്കുന്നത്. വിപുലമായ സാധ്യതകൾ ഉണ്ടായിട്ടും നഗരം വികസനമില്ലാതെ വീർപ്പ് മുട്ടുകയാണ്. എൽ ഡി എഫ് പ്രകടന പത്രികയിൽ ജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിക്കുന്നതിന് എൽ ഡി എഫ് എല്ലാ വാർഡുകളിൽ നിർദ്ദേശപ്പെട്ടി സ്ഥാപിക്കുന്നു. കൂടാതെ 9074751795 എന്ന നമ്പറിൽ വാട്സ് അപ് സന്ദേശങ്ങൾ മുഖേനയും നിർദേശങ്ങൾ നൽകാം. നിർദേശ പെട്ടി നോർത്ത് കളമശ്ശേരിയിൽ നടന്ന ചടങ്ങിൽ സി പി എം ഏരിയാ സെക്രട്ടറി കെ ബി വർഗീസ് പരാതിപ്പെട്ടി വിതരണോദ്ഘാടനം ചെയ്തു. എൽ ഡി എഫ് കൺവീനർ എ എം ജമാൽ അദ്ധ്യക്ഷനായി, ടി ടി രതീഷ് സ്വാഗതം പറഞ്ഞു. എൽ ഡി എഫ് മുനിസിപ്പൽ സെക്രട്ടറി അഡ്വ.പി.എം മുജീബ് റഹ്മാൻ വിഷയാവതരണം നടത്തി. കൗൺസിലർ ഹാജറാ ഉസ്മാൻ നന്ദി പറഞ്ഞു.

Advertisements

Hot Topics

Related Articles