കണ്ണൂർ: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെ മർദിച്ച സംഭവത്തിൽ പൊലീസിനെതിരെ കോടതി. യുഡിഎഫ് പ്രവർത്തകർക്കെതിരെയുള്ള കേസിലാണ് വിമർശനം. സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസിൻ്റെ വീഴ്ച്‌ച മറയ്ക്കാനെന്ന് കോടതി വിമർശിച്ചു.30 വർഷത്തിനുശേഷം സികെജി കോളേജ് ചെയർമാൻ സ്ഥാനത്തേക്ക് കെഎസ്‌യു വിജയിച്ചതിനെ തുടർന്നാണ് പേരാമ്പ്രയിൽ എസ്എഫ്ഐ-കെഎസ് സംഘർഷം തുടങ്ങിയത്.
പൊലീസിന്റെ മർദനത്തിൽ ഷാഫി പറമ്പിൽ എംപിയടക്കം പത്തോളം യുഡിഎഫ് പ്രവർത്തകർക്കു പരുക്കേറ്റു. ഡിസിസി പ്രസിഡന്റ്റ് കെ.പ്രവീൺകുമാർ, എൻഎസ്‌യു മുൻ ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത്, കെപിസിസി അംഗം സത്യൻ കടിയങ്ങാട് തുടങ്ങിയവരും പരുക്കേറ്റവരിൽ പെടും. മൂക്കിൽ നിന്ന് ചോരയൊഴുകുന്ന നിലയിലായിരുന്ന ഷാഫിയുടെ ദൃശ്യങ്ങൾ വൻചർച്ചയായി. മൂക്കിന്റെ എല്ലിൽ പൊട്ടൽ കണ്ടെത്തയതിയതിനെ തുടർന്ന് ഷാഫിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.എംപിയെ ആക്രമിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് വൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.


