താമരശ്ശേരി:താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവർത്തനം ഇന്നും പുനരാരംഭിച്ചിട്ടില്ല. പൊലീസ് സംരക്ഷണത്തോടെയും ജില്ലാ കളക്‌ടർ പ്രഖ്യാപിച്ച നിരോധനാജ്ഞയോടെയും പുനർതുടക്കം പ്രതീക്ഷിച്ചിരുന്നുവെങ്കിലും, അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ലെന്ന കാരണത്താൽ പ്രവർത്തനം മാറ്റിവെച്ചിരിക്കുകയാണ്.പ്ലാൻ്റിൻ്റെ അറ്റകുറ്റപ്പണികൾ പൂർണമായി പൂർത്തിയാക്കിയ ശേഷം മാത്രമേ തുറക്കൂ എന്നതാണ് ഉടമകളുടെ നിലപാട്.
കർശന നിബന്ധനകളോടെയാണ് പ്രവർത്തനാനുമതി ലഭിച്ചിരിക്കുന്നതെന്നും ഉടമസ്ഥർ വ്യക്തമാക്കി. പ്ലാൻറ് തുറക്കാൻ ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു.അതേസമയം, ഫ്രഷ് കട്ട് വീണ്ടും പ്രവർത്തനമാരംഭിച്ചാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. നിരോധനാജ്ഞയില്ലാത്ത കൂടത്തായി, അമ്പലമുക്കിൽ തുടങ്ങിയ പ്രദേശങ്ങളിൽ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസ് നടപടി കുറവായെങ്കിലും, കൂടത്തായി, കരിമ്പലാക്കുന്ന് മേഖലകൾ ഇപ്പോഴും വിജനമാണ്. കടകളിൽ വ്യാപാരവും നിലച്ചിരിക്കുകയാണ്. ഫ്രഷ് കട്ടിന് 300 മീറ്റർ പരിധിയിലും, അമ്പായത്തോട് ജംഗ്ഷനിൽ 100 മീറ്ററും, ഫ്രഷ് കട്ടിലേക്കുള്ള 50 മീറ്റർ പരിധിയിലുമായി ഒരു ആഴ്ചത്തേക്ക് ജില്ലാ കളക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു.


