ഹെൽത്ത് ഡെസ്ക്: പനീർ വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. പ്രത്യേകിച്ച് മാംസാഹാരം കഴിക്കാത്തവർക്ക് പനീർ പ്രധാനമായൊരു പ്രോട്ടീൻ ഉറവിടമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി പനീറിന്റെ വിശ്വസ്തതയെക്കുറിച്ച് ആശങ്ക ഉയർന്നുവരികയാണ്. വിപണിയിൽ “അനലോഗ് പനീർ” എന്ന വ്യാജ ഉൽപ്പന്നങ്ങളുടെ ഉപയോഗം വ്യാപകമാകുന്നുവെന്നതാണ് കാര്യം.വിലകുറയ്ക്കാനായി ശുദ്ധമായ പാലിനോ പാൽ കൊഴുപ്പിനോ പകരം വെജിറ്റബിൾ ഓയിൽ, സ്റ്റാർച്ച്, സിന്തറ്റിക് കോഗുലന്റുകൾ, മിൽക്ക് സോളിഡുകൾ തുടങ്ങിയവ ചേർത്താണ് വ്യാജ പനീർ തയ്യാറാക്കുന്നത്.
ഇതിന് പനീറിന്റെ രൂപവും ഘടനയും ഉണ്ടെങ്കിലും, അതിന്റെ പോഷകമൂല്യവും ഗുണവും വളരെ താഴ്ന്നതായിരിക്കും.ശുദ്ധ പനീർ ഉയർന്ന നിലവാരത്തിലുള്ള പ്രോട്ടീൻ, കാൽസ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ ഉറവിടമാണെങ്കിൽ, അനലോഗ് പനീറിൽ ഇവ ഒന്നുമില്ല. പകരം, ട്രാൻസ് ഫാറ്റുകളും രാസവസ്തുക്കളും അടങ്ങിയിരിക്കുന്ന ഇവ, ദീർഘകാലത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യ പ്രശ്നങ്ങൾ
ദഹന പ്രശ്നങ്ങൾ: സിന്തറ്റിക് കോഗുലന്റുകളും ഭക്ഷ്യേതര കൊഴുപ്പുകളും ചേർന്ന പനീർ കഴിക്കുന്നത് വയറുവേദന, അസിഡിറ്റി, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിവെക്കും.
ഹൃദയാരോഗ്യ ഭീഷണി: വെജിറ്റബിൾ ഓയിലിൽ അടങ്ങിയിരിക്കുന്ന ട്രാൻസ് ഫാറ്റുകൾ കൊളസ്ട്രോൾ ഉയർത്തുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത വർധിപ്പിക്കുകയും ചെയ്യും.
രാസവസ്തുക്കളുടെ ദോഷം: മായം ചേർക്കുന്ന വസ്തുക്കളും വെളുപ്പിക്കൽ ഏജന്റുകളും ഭക്ഷ്യേതര രാസവസ്തുക്കളായതിനാൽ ശരീരത്തെ ദോഷകരമായി ബാധിക്കും.
പോഷകക്കുറവ്: അനലോഗ് പനീറിൽ ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ തുടങ്ങിയ അവശ്യ പോഷകങ്ങൾ ഉണ്ടാകില്ല.
ആരോഗ്യവിദഗ്ധർ പറയുന്നത്, പനീർ വാങ്ങുമ്പോൾ ബ്രാൻഡിന്റെയും ഉറവിടത്തിന്റെയും വിശ്വാസ്യത ഉറപ്പാക്കുക. വിലകുറഞ്ഞ പനീർ വസ്തുതയല്ലാത്തതായിരിക്കാം.


