അമ്മൂമ്മയുടെ അരികില്‍ കിടന്നിരുന്ന കുഞ്ഞിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി;സംഭവം അങ്കമാലിയിൽ

അങ്കമാലി: കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്.ആന്റണി-റൂത്ത് ദമ്പതികളുടെ മകളാണ്. കുഞ്ഞിനെ കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.വീട്ടില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് ഉള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയിരിക്കുകയായിരുന്നു. അമ്മ അടുക്കളയിലായിരുന്നു. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണ്.

Advertisements

Hot Topics

Related Articles