കെ. ജയകുമാറിന്റെ നിയമനം യാഥാസ്ഥിതികർക്ക് സന്തോഷം നൽകുന്നത് : കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ

കോട്ടയം : ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി കെജയകുമാറിന്റെ നിയമനം യാഥാസ്ഥിതികർക്ക് സന്തോഷം നൽകുന്നതാണ് എന്ന് കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇത് സംബന്ധിച്ചുള്ള പ്രസ്താവന ഇറക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായുള്ള മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ നിയമനം ഈ മേഖലയിലെ യാഥാസ്ഥിതികർക്ക് സന്തോഷം നൽകുന്നതാണ്. ഉദ്യോഗസ്ഥ പ്രമുഖൻ എന്ന നിലയിലുള്ള ശബരിമലയിലെ അദ്ദേഹത്തിന്റെ മുൻകാല സേവനം ദേവസ്വം ബോർഡ് പ്രസിഡന്റ് പദവിക്ക് ഗുണകരമാണ് എന്ന വിലയിരുത്തൽ ശരിയല്ല. ആധുനിക കാലത്തെ ആചാര,വിശ്വാസ പരിഷ്കരണങ്ങൾക്ക് പദവി ഉപയോഗിക്കുമെന്ന് കരുതാനാവില്ല. ഈ മേഖലയിൽ സമൂഹം പ്രതീക്ഷിക്കുന്ന ആശയ സമരങ്ങളിൽ നിന്നും അനിവാര്യമായ മാറ്റങ്ങളിൽ നിന്നും സർക്കാരും പാർട്ടിയും പിന്തിരിയുന്നതിന്റെ പ്രഖ്യാപനമായി മാത്രമേ ഇതിനെ കാണാൻ കഴിയു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Advertisements

Hot Topics

Related Articles