ബംഗളൂരു :”ആർഎസ്എസിന് ജാതിയുമില്ല, മതവുമില്ല. ഭാരതമാതാവിന്റെ പുത്രൻ എന്ന തിരിച്ചറിവുള്ള ഏവർക്കും സംഘടനയിൽ ചേരാം,” എന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് വ്യക്തമാക്കി. ആർഎസ്എസിൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ നടന്ന പരിപാടിയിലായിരുന്നു ഭാഗവതിന്റെ പ്രസ്താവന.മുസ്‌ലിംകളും ക്രിസ്ത്യാനികളും ആർഎസ്എസിൽ ചേരാൻ അനുവദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകവേയാണ് ഭാഗവത് നിലപാട് വ്യക്തമാക്കിയത്.
“സംഘത്തിലേക്ക് വരാൻ മതമോ ജാതിയോ മാനദണ്ഡമല്ല. മുസ്‌ലിം, ക്രിസ്ത്യാനി, ബ്രാഹ്മണൻ, ആരായാലും ഭാരതത്തിന്റെ പുത്രനായി ശാഖയിലേക്കു വരാം. അവർ ആരാണെന്ന് ഞങ്ങൾ ചോദിക്കുന്നില്ല,” എന്നാണ് ഭാഗവത് പറഞ്ഞത്.രാഷ്ട്രീയ പാർട്ടികളുമായി ആർഎസ്എസിന് പ്രത്യേക അടുപ്പമില്ലെന്നും, നയങ്ങളെയും നിലപാടുകളെയുമാണ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ബിജെപിയ്ക്ക് പകരം രാമക്ഷേത്രത്തെ പിന്തുണച്ചത് കോൺഗ്രസായിരുന്നെങ്കിൽ, ആർഎസ്എസ് പ്രവർത്തകർ കോൺഗ്രസിനാണ് വോട്ട് ചെയ്തിരിയ്ക്കുക. സംഘപരിവാറിന്റെ ലക്ഷ്യം വിഭജനമല്ല, ഒന്നിപ്പിക്കലാണ്,” എന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.രാജ്യത്തിന് ഗുണകരമായ നയങ്ങൾ നടപ്പാക്കുന്ന ഏത് രാഷ്ട്രീയ പാർട്ടിയെയും ആർഎസ്എസ് പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. “രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിവുള്ളവരെ പിന്തുണയ്ക്കും; ഒരു പാർട്ടിയോടും പ്രത്യേക അടുപ്പമില്ല,” എന്നും ഭാഗവത് കൂട്ടിച്ചേർത്തു.


