ന്യൂസ് ഡെസ്ക്: തുണികള്‍ എത്ര കഴുകിയാലും മഴക്കാലത്ത് ഉണ്ടാകുന്ന ദുർഗന്ധം പലർക്കും തലവേദനയായിട്ടുണ്ടാകും. അലമാരകളിലും കബോർഡുകളിലും ഈർപ്പം കൂടുമ്പോൾ വസ്ത്രങ്ങളിൽ നിന്ന് അനാവശ്യ മണം ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതിന് ഒരു ലളിതമായ പ്രകൃതിദത്ത പരിഹാരമുണ്ട് കർപ്പൂരം.പൂജാ ആവശ്യങ്ങൾക്കുപുറമെ ധാരാളം ഗുണങ്ങളുള്ളതാണ് കർപ്പൂരം. അതിന്റെ ശക്തവും സുഖകരവുമായ സുഗന്ധം വസ്ത്രങ്ങളിൽ നിന്ന് ഈർപ്പത്തിന്റെ ദുർഗന്ധം നീക്കാൻ സഹായിക്കും. കർപ്പൂരത്തിലെ നേരിയ ആന്റിമൈക്രോബിയൽ ഗുണങ്ങൾ വസ്ത്രങ്ങൾക്കിടയിൽ കീടങ്ങൾ വളരുന്നത് തടയുകയും അലമാരയ്ക്ക് പുതുമയുള്ള മണവും നൽകുകയും ചെയ്യുന്നു.
എങ്ങനെ ഉപയോഗിക്കാം?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെറുതായി പൊടിച്ച കർപ്പൂരക്കട്ടകൾ ഒരു മസ്ലിൻ തുണിയിലോ സുഷിരങ്ങളുള്ള ചെറിയ സഞ്ചിയിലോ നിറച്ച് വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരയിൽ വയ്ക്കുക. കുറച്ച് ദിവസങ്ങൾക്കുള്ളിൽ വസ്ത്രങ്ങൾ സുഗന്ധം നിറഞ്ഞതും ഫ്രെഷുമായിത്തീരുന്നതായി ശ്രദ്ധിക്കാം.അതല്ലാതെ, ഒരു സ്പ്രേ ബോട്ടിലിൽ വെള്ളം, പൊടിച്ച കർപ്പൂരം, ലാവെൻഡർ പോലുള്ള എസ്സൻഷ്യൽ ഓയിൽ എന്നിവ ചേർത്ത് അലക്കി ഉണക്കിയ തുണികളിൽ അല്ലെങ്കിൽ അലമാരയ്ക്കുള്ളിലേക്കും സ്പ്രേ ചെയ്യാം. എന്നാൽ തുണികളിൽ നേരിട്ട് അധികം സ്പ്രേ ചെയ്യുന്നത് പാടുകൾ ഉണ്ടാക്കാനിടയുള്ളതിനാൽ ശ്രദ്ധ വേണം.വസ്ത്രങ്ങളിൽ ദുർഗന്ധം ഇല്ലാതാക്കി ദിവസം മുഴുവൻ സുഗന്ധം നിലനിർത്താൻ ഇതൊരു സ്വാഭാവികവും ചെലവില്ലാത്ത പരിഹാരമാണ്.


