കണ്ണൂർ: ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസർ ജീവനൊടുക്കിയ സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി സർവീസ് സംഘടനകള്‍.നാളെ ബിഎല്‍ഒമാർ ജോലി ബഹിഷ്കരിക്കും. ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മീഷനാണെന്ന് എൻജിഒ യൂണിയൻ പറഞ്ഞു.നാളെ രാവിലെ 11 മണിക്ക് ചീഫ് ഇലക്ട്രല്‍ ഓഫീസിലേക്കും കലക്ട്രേറ്റുകളിലേക്കും എൻജിഒ യൂണിയനും ജോയിൻ്റ് കൗണ്‍സിലും അധ്യാപക സംഘടനകളും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഷ്ട്രീ പാർട്ടികളും വലിയ പ്രതിഷേധത്തിലാണ്.
Advertisements


