ഇന്ത്യയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് റഷ്യയുടെ പ്രഖ്യാപനം ഉടൻ നടപ്പിലാകും;ഇന്ത്യയ്ക്കായി എസ്‌യു-57 യുദ്ധവിമാനം നൽകാൻ റഷ്യ തയ്യാർ

ന്യൂഡൽഹി: രാജ്യത്തിന്റെ വ്യോമശക്തിക്ക് പുതിയ കരുത്ത് പകരാൻ റഷ്യയുടെ ശക്തമായ പിന്തുണ ഉറപ്പായി. ഇന്ത്യ ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും സ്വീകരിക്കാൻ തയാറാണെന്നും അഞ്ചാം തലമുറ സ്റ്റീൽത്ത് യുദ്ധവിമാനമായ എസ്‌യു-57 നൽകുമെന്നും റഷ്യ വ്യക്തമാക്കി.റഷ്യൻ പ്രതിരോധ കൂട്ടായ്മയായ റോസ്റ്റെക്കിന്റെ സിഇഒ സെർജി ചെമസോവ് വ്യക്തമാക്കി, “റഷ്യയിൽ നിർമ്മിക്കുന്ന എസ്‌യു-57 യുദ്ധവിമാനങ്ങൾ ഇന്ത്യക്കായി വിതരണം ചെയ്യും. ഘട്ടം ഘട്ടമായി അതിന്റെ ഉൽപാദനവും ഇന്ത്യയിലേക്ക് മാറ്റുമെന്നും ഇന്ത്യയുമായി തങ്ങൾക്ക് ദൃഢബന്ധമുണ്ടെന്നും അവർക്ക് ആവശ്യമുള്ളതെല്ലാം നൽകി പിന്തുണച്ചുകൊണ്ടിരിക്കും,” എന്നാണ് ചെമസോവിന്റെ പ്രതികരണം.

Advertisements

റഷ്യയുടെ സിംഗിൾ എഞ്ചിൻ സ്റ്റീൽത്ത് യുദ്ധവിമാനമായ എസ്‌യു-75 ‘ചെക്ക്മേറ്റും’ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധവിമാനങ്ങളുടെ എഞ്ചിൻ, സെൻസറുകൾ, സ്റ്റീൽത്ത് മെറ്റീരിയലുകൾ, റഡാർ ക്രോസ് സെക്ഷൻ കുറയ്ക്കാനുള്ള സാങ്കേതിക വിദ്യകൾ, ആയുധ ഘടനാ സാങ്കേതികവിദ്യകൾ തുടങ്ങിയവ ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള തയാറെടുപ്പും റഷ്യ പ്രകടിപ്പിച്ചിട്ടുണ്ട്.റോസ്റ്റെക്കിന് കീഴിലുളള യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷന്റെ ഡയറക്ടർ ജനറൽ വദിം ബഡേഖ വ്യക്തമാക്കി, “എസ്‌യു-57 സംബന്ധിച്ച ഇന്ത്യയുടെ ഏത് ആവശ്യങ്ങളും പൂർണമായും സ്വീകാര്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതുവരെ ഇന്ത്യയുടെ അഭ്യർത്ഥനകളെ എല്ലായ്പ്പോഴും പോസിറ്റീവായി തന്നെയാണ് കണ്ടത്.” എസ്‌യു-57 യുദ്ധവിമാനം വികസിപ്പിച്ചെടുത്തത് ഈ സ്ഥാപനമാണ്.അതേസമയം, ഇന്ത്യ-റഷ്യ 23-ാമത് വാർഷിക ഉച്ചകോടി ഡിസംബറിൽ നടത്താനിരിക്കുകയാണ്. ഇതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുകയാണ്. ഈ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Hot Topics

Related Articles