ഇസ്ലാമാബാദ്: താലിബാനുമായുള്ള എല്ലാ ബന്ധങ്ങളും പൂർണമായും തകർന്നുവെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. താലിബാനെ തങ്ങൾ പൂർണമായും എഴുതി തള്ളുകയാണെന്നും ഇനി അവരുമായി ബന്ധമോ പ്രതീക്ഷയോ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അഫ്ഗാനിസ്ഥാനിൽ നല്ലൊരു മാറ്റത്തിനുള്ള സാധ്യത കാണുന്നില്ലെന്നും ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു. താലിബാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ പലതവണ അഫ്ഗാനിസ്ഥാനിലേക്ക് പോയി ചർച്ചകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.
“അവർ നമ്മെ ആശ്രയിക്കുമെന്ന് ഒരിക്കൽ പ്രതീക്ഷിച്ചിരുന്നതാണ്, എന്നാൽ ഇപ്പോൾ അത് തീർന്നിരിക്കുന്നു,” എന്നും മന്ത്രി കൂട്ടിച്ചേർത്തു.അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ വർധിക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഖ്വാജ ആസിഫിന്റെ ഈ പ്രസ്താവന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ നടന്ന പാക് വ്യോമാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ ആരോപണം അദ്ദേഹം തള്ളി.


