കേന്ദ്ര തൊഴിൽ നിയമ ഭേദഗതിക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ്പോസ്റ്റ് ആഫീസിലേക്ക് മാർച്ച് നടത്തി ലേബർ കോഡുകൾ കത്തിച്ചു പ്രതിഷേധിച്ചു

പത്തനംതിട്ട: 29 തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കി, തൊഴിലുടമകളുടെ താല്പര്യം സംരക്ഷിക്കാനായി
കേന്ദ്രസർക്കാർ പാർലമെന്റിൽ ഏകപക്ഷീയമായി പാസാക്കി വെച്ചിരുന്ന നാല് ലേബർ കോഡുകൾ തൊഴിലാളി സംഘടനകളുടെ എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് നവംബർ 21 മുതൽ പ്രാബല്യത്തിൽ ആക്കിയതിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചു നടത്തുകയും ലേബർ കോഡുകൾ കത്തിച്ചുകൊണ്ട് പ്രതിഷേധ ദിനം ആചരിക്കുകയും ചെയ്തു.

Advertisements

സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സമിതി കൺവീനർ കെ. സി. രാജഗോപാലൻ അധ്യക്ഷനായിരുന്നു.
എ ഐ ടി യു സി ജില്ലാ സെക്രട്ടറി ഡി സജി, പ്രസിഡന്റ്‌ എം. മധു, ട്രഷറർ ബെൻസി തോമസ്, സി ഐ ടി യു ജില്ലാ പ്രസിഡന്റ്‌ എസ്‌. ഹരിദാസ്, എഛ് എം എസ്‌ നേതാക്കളായ ആനി സ്വീറ്റി, അനിൽ അമ്പാട്ട്, ടി യു സി ഐ നേതാവ് ജോസഫ്,എൻ എൽ യു നേതാവ് രാജൻ സുലൈമാൻ, എഫ് എസ്‌ ഇ ടി യോ നേതാക്കളായ സി. വി. സുരേഷ്‌കുമാർ, അനീഷ്‌ കുമാർ,ആർ. പ്രവീൺ, സി ഐ ടി യു നേതാക്കളായ പി. ജെ. അജയകുമാർ, മലയാലപ്പുഴ മോഹനൻ, എം.ബി. പ്രഭാവതി, സക്കീർ അലങ്കാരത്ത്,കെ. അനിൽകുമാർ,ശ്യാമ ശിവൻ, ജി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടി. പി. രാജേന്ദ്രൻ, എം. ജെ. രവി, എ. കുഞ്ഞുമോൻ, ഡി.ഗോപകുമാർ,റോയി നാരകത്തിനാൽ, അബ്ദുൾ മനാഫ് എന്നിവർ മാർച്ചിന് നേതൃത്വം കൊടുത്തു.

ഏരിയ കേന്ദ്രങ്ങളിലും പ്രക്ഷോഭ പരിപാടികൾ നടന്നു.

Hot Topics

Related Articles