തടി കുറയ്ക്കാൻ ആശങ്ക വേണ്ട: വിറ്റാമിനുകളുടെ കലവറയായ സുക്കിനി ആരോഗ്യം കൂട്ടുന്നു

ഹെൽത്ത് ഡെസ്ക്: തടി കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാനും ശ്രമിക്കുന്നവർക്ക് ഒരു പുതുമുഖ സഖാവായി മാറുകയാണ് സുക്കിനി. കക്കിരി കുടുംബത്തിൽപ്പെടുന്ന ഈ പച്ചക്കറി അമേരിക്കയിലാണ് ഉത്ഭവിച്ചതെങ്കിലും, ഇപ്പോഴത്തെ സുക്കിനി ഇനം 1800-കളുടെ തുടക്കത്തിൽ ഇറ്റലിയിലാണ് ആദ്യമായി വികസിപ്പിച്ചത്. പാശ്ചാത്യ രാജ്യങ്ങളിൽ സാധാരണമായ ഈ ‘ഇറ്റാലിയൻ കക്കിരി’ ഇന്ന് ഇന്ത്യൻ അടുക്കളകളിലും ആരോഗ്യബോധമുള്ളവരുടെ തട്ടിലും സ്ഥിരമായി ഇടംപിടിച്ചു കഴിഞ്ഞു.സാധാരണ പച്ചക്കറികളേക്കാൾ വില കൂടുതലാണെങ്കിലും, സുക്കിനിയിലൂടെ ലഭിക്കുന്ന പോഷക ഗുണങ്ങൾ കാരണം ആരോഗ്യത്തെ വിട്ടുവീഴ്ച ചെയ്യാത്തവർക്ക് ഇത് ഒരു മികച്ച തിരഞ്ഞെടുപ്പാണ്.

Advertisements

വിട്ടാമിൻ-മിനറൽ സമ്പന്നം; കലോറി കുറവ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുക്കിനിയിൽ കലോറിയും കാർബോഹൈഡ്രേറ്റും വളരെ കുറഞ്ഞതാണെങ്കിലും,വിറ്റാമിൻ (A, C, K, )ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്. ല്യൂട്ടിൻ, സിയാക്സാന്തിൻ, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെയുള്ള ആൻറിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നു. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിലും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും സുക്കിനിയിലെ വിറ്റാമിൻ A പ്രധാന പങ്കുവഹിക്കുന്നു.

ദഹനത്തിന് സഹായം; ഭാരം കുറയ്ക്കാനുള്ള മികച്ച ഭക്ഷണം

സുക്കിനിയിലുള്ള നാരുകൾ ദഹനപ്രക്രിയ എളുപ്പമാക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു. നാരുകളും കുറഞ്ഞ കലോറിയും ചേർന്നതാണ് ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ കാര്യം. കൂടാതെ, ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് സുക്കിനി ലാഭകരമാണ്. പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

Hot Topics

Related Articles