വടയാർ ഉണ്ണിമിശിഹാ പള്ളിയിലെ വിശ്വാസപരിശീലന വിഭാഗം വിദ്യാഥികളുടെ ബോൺ നതാലെ അരങ്ങേറി

ഫോട്ടോ:വടയാർ ഉണ്ണിമിശിഹാ പള്ളിയിലെ വിശ്വാസപരിശീലന വിഭാഗം വിദ്യാഥികൾ അവതരിപ്പിച്ച കലാപരിപാടി ബോൺ നതാലെ ഇന്നലെ വൈക്കം ഡി.വൈഎസ്പി പി.എസ്.ഷിജു പള്ളിയങ്കണത്തിൽ ഉദ്ഘാടനം ചെയ്യുന്നു

Advertisements

വടയാർ : ക്രിസ്തുമസിനെ വരവേൽക്കാനും ഉണ്ണീശോയുടെ തിരുനാളിന് ഒരുക്കമായും വടയാർ ഉണ്ണിമിശിഹാ പള്ളിയിലെ വിശ്വാസപരിശീലന വിഭാഗം വിദ്യാഥികൾ അവതരിപ്പിക്കുന്ന കലാപരിപാടി ബോൺ നതാലെ ഇന്നലെ വൈക്കം ഡി.വൈഎസ്പി പി.എസ്.ഷിജു പള്ളിയങ്കണത്തിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ക്രിസ്തുമസ് സന്ദേശ യാത്ര ആരംഭിച്ചു. നൂറുകണക്കിനു സാന്താക്ലോസുമാർ നിരത്തിൽ ആടിപാടിയപ്പോൾ വീഥികൾക്കിരുവശവും ആവേശം വിതറി നാട്ടുകാരും ഒപ്പം ചേർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമൂഹികരാഷ്ട്രീയ രംഗത്തെ പ്രമുഖർ വിവിധയിടങ്ങളിൽ ക്രിസ്തുമസ് സന്ദേശം നൽകി. തേവലക്കാട്, മുട്ടുങ്കൽ, പംഗ്ളാവ് ജംഗ്ഷൻ,കള്ളാട്ടിപ്പുറം, പഴംപെട്ടി, നാദം ജംഗ്ഷൻ, ചക്കാല ജംഗ്ഷൻ, മാക്കോ കുഴി, വടയാർ പാലം, പൊട്ടൻചിറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വടയാർ ജംഗ്ഷനിൽ ക്രിസ്തുമസ് സന്ദേശ യാത്ര സമാപിച്ചു.

Hot Topics

Related Articles