കരിപ്പാടംകാരുണ്യമാതാ എൽ പി സ്കൂളിൻ്റെ സുവർണ ജൂബിലി: പൂർവ വിദ്യാർഥി -അധ്യാപക സംഗമം നടത്തി

ഫോട്ടോ: കരിപ്പാടംകാരുണ്യമാതാ എൽ പി സ്കൂളിൻ്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ വിദ്യാർഥി -അധ്യാപക സംഗമം സ്കൂൾമാനേജർ ഫാ.മാത്യു കുഴിപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

Advertisements

കരിപ്പാടം: കാരുണ്യ മാതാ എൽ പി സ്കൂളിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പൂർവ വിദ്യാർഥി -അധ്യാപക സംഗമം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൂർവവിദ്യാർഥി-അധ്യാപക സംഗമം സ്കൂൾ മാനേജർ ഫാ.മാത്യു കുഴിപ്പള്ളി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ
50 വർഷത്തിനിടയിൽ പഠിച്ചുപോയ വിദേശങ്ങളിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളും സ്കൂളിൽ സേവനം അനുഷ്ഠിച്ചിരുന്ന വിരമിച്ച അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു. പൂർവ അധ്യാപകരെ സ്കൂൾ മാനേജർ ഫാ.മാത്യു കുഴിപ്പള്ളി ഷാൾ അണിയിച്ച് ആദരിച്ചു.
,കോർഡിനേറ്റർ കെ.എം.ഷെമീർമാസ്റ്റർ, പിടിഎ പ്രസിഡൻ്റ് കെ.എൻ. ജിജിത്ത് ,ഷൈൻകിച്ചേരി, എംപിടിഎ പ്രസിഡൻ്റ് വിഷ്ണുപ്രിയ, രാഖി, തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles