ഫോട്ടോ വിവാദം കടുക്കുന്നു:ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രം എഐയെന്ന് എം.വി. ഗോവിന്ദൻ-സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിലും അന്വേഷണം ആവശ്യമെന്ന് സിപിഎം

തിരുവനന്തപുരം:മുഖ്യമന്ത്രിയും ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ളതായി പ്രചരിക്കുന്ന ചിത്രം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് പുറത്തുവിട്ടതായും പറയുന്ന ചിത്രം എഐ നിർമിതമാണെന്നും അദ്ദേഹം ആരോപിച്ചു.സോണിയ ഗാന്ധിയോടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രത്തിലും അന്വേഷണം നടത്തുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത് ആരാണെന്ന കാര്യത്തിൽ അടൂർ പ്രകാശിന് വ്യക്തമായ മറുപടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, വിഷയത്തിൽ പ്രതികരണവുമായി അടൂർ പ്രകാശ് രംഗത്തെത്തി. താൻ കാണുന്നതിന് മുമ്പ് മുഖ്യമന്ത്രിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടതെന്നും മുഖ്യമന്ത്രിക്ക് ചേരുന്നതല്ല ഇത്തരം പരാമർശങ്ങളെന്നും അടൂർ പ്രകാശ് പറഞ്ഞു.

Advertisements

സ്വർണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനുമൊക്കെയായി വിവിധ രാഷ്ട്രീയ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രങ്ങൾ അടിസ്ഥാനമാക്കി പരസ്‌പരം രാഷ്ട്രീയ ആരോപണങ്ങൾ ശക്തമാകുകയാണ്. രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഉൾപ്പെടെ കേസിൽ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് വിവാദം രൂക്ഷമായത്.സോണിയ ഗാന്ധിയോടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രം ഉപയോഗിച്ചാണ് സിപിഎം നേതാക്കൾ ആദ്യം ആരോപണങ്ങൾ ഉന്നയിച്ചത്.മറുപടിയായി മുഖ്യമന്ത്രിയോടൊപ്പം പോറ്റി നിൽക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തോടെയാണ് വിവാദം കൂടുതൽ കടുത്തത്.വിഷയത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമർശനവുമായി രംഗത്തെത്തി. “സോണിയ ഗാന്ധിയുടെ കയ്യിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്തോ കെട്ടിക്കൊടുക്കുന്നുവെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ചെവിയിൽ പോറ്റി മന്ത്രിച്ചത് എന്താണെന്ന് അദ്ദേഹം പറയാത്തത് എന്തുകൊണ്ടാണ്? ബഹുമാനപ്പെട്ട മന്ത്രിമാർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കയ്യിൽ തെളിവുണ്ടാകണം,” എന്ന് ചെന്നിത്തല പറഞ്ഞു.ഇതിന് പിന്നാലെ മുഖ്യമന്ത്രിയും പ്രതികരിച്ചു. “സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും, സ്വർണം വിറ്റതായി കണ്ടെത്തിയ ഗോവർദ്ധനും സോണിയ ഗാന്ധിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഒരു ചിത്രത്തിൽ ഗോവർദ്ധനിൽ നിന്ന് സോണിയ ഗാന്ധി ഉപഹാരം സ്വീകരിക്കുന്നു. മറ്റൊരു ചിത്രത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ കയ്യിൽ എന്തോ കെട്ടിക്കൊടുക്കുന്നു. ആ ചിത്രങ്ങളിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിയും ആറ്റിങ്ങൽ എംപി അടൂർ പ്രകാശും സോണിയ ഗാന്ധിയുടെ ഒപ്പമുണ്ടായിരുന്നു. സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത് എങ്ങനെയാണെന്നതാണ് എന്റെ ചോദ്യം,” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles