ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് രഹസ്യമാക്കിയതിൽ ദുരൂഹത; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് വി.ഡി. സതീശൻ

കൊച്ചി:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് അതീവ രഹസ്യമായി നടത്തിയതിൽ ഗുരുതരമായ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യൽ നടപടികൾ നീട്ടിക്കൊണ്ടുപോകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക അന്വേഷണ സംഘത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയതായി അദ്ദേഹം ആരോപിച്ചു.തിരഞ്ഞെടുപ്പ് കാലത്ത് കടകംപള്ളിയെ ചോദ്യം ചെയ്യുന്നത് സി.പി.എമ്മിന് വലിയ രാഷ്ട്രീയ ആഘാതം ഉണ്ടാക്കുമെന്ന ഭയത്തിലാണ് അന്വേഷണം മനഃപൂർവം മന്ദഗതിയിലാക്കിയതെന്നും, ഈ വിഷയത്തിൽ അന്വേഷണ സംഘത്തെ വിമർശിച്ച കോടതിയുടെ നടപടി പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണെന്നും വി.ഡി. സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Advertisements

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രനുള്ള ബന്ധം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുമായും മറ്റ് അംഗങ്ങളുമായും ബന്ധിപ്പിച്ചതിൽ മുൻ മന്ത്രിക്കുള്ള പങ്ക് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിൽ രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാരും മൂന്ന് സി.പി.എം നേതാക്കളും നിലവിൽ ജയിലിലാണെങ്കിലും, ആരോപണവിധേയർക്കെതിരെ നടപടിയെടുക്കാൻ സി.പി.എം തയ്യാറാകാത്തത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു.അയ്യപ്പന്റെ സ്വർണ്ണം കവർന്ന കേസിനെ ‘പൈങ്കിളി’ ആരോപണമെന്നായി എം.വി. ഗോവിന്ദൻ വിശേഷിപ്പിച്ചതും പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വി.ഡി. സതീശൻ പരിഹസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ നിയന്ത്രണത്തിലുള്ള പോലീസ് അന്വേഷിച്ച് കോടതി റിമാൻഡ് ചെയ്ത പ്രതികൾക്ക് ഇതുവരെ ജാമ്യം പോലും ലഭിക്കാത്തത് കുറ്റത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൂടുതൽ സി.പി.എം നേതാക്കൾ ജയിലിലാകുമെന്ന ഭയമാണ് സർക്കാരിനെന്നും, സ്വർണ്ണക്കൊള്ളയുടെ വിഹിതം ആരൊക്കെ കൈപ്പറ്റിയെന്ന സത്യം പുറത്തുവരുമെന്നും വി.ഡി. സതീശൻ ആരോപിച്ചു. എസ്.ഐ.ടി അന്വേഷണത്തിൽ ഇപ്പോഴും വിശ്വാസമുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കടകംപള്ളിക്കെതിരെ മറ്റ് പ്രതികൾ നൽകിയ മൊഴിപ്പകർപ്പുകൾ പുറത്തുവരുമ്പോൾ സത്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles