കോട്ടയം എരുമേലിയിൽ വൻവാറ്റു കേന്ദ്രം തകർത്ത് എക്സൈസ്: 490ലിറ്റർ കോട പിടിച്ചെടുത്തു 

എരുമേലി : മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് വിപണിയിലെത്തിക്കുന്നതിനായി രഹസ്യമായി  വ്യാജ ചാരായം നിർമ്മിക്കുവാൻ കരുതി വച്ചിരുന്ന കോടയും മറ്റ് വാറ്റുപകരണങ്ങളും എരുമേലി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടോജോ . ടി .ഞള്ളിയിലിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. എഴുകുമൺ മങ്കടവ് ഭാഗത്ത് നടന്ന എക്സൈസ് റെയ്ഡിലാണ് 490ലിറ്റർ കോടയും ഗ്യാസ് സിലണ്ടറും ,അടുപ്പും കണ്ടെടുത്തത്. പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും ഉടൻ പിടിയിലാവുമെന്നും എക്സൈസ് അറിയിച്ചു. മണ് ഡല മകരവിളക്കിനോടനുബന്ധിച്ച് എക്സൈസ് റെയ്ഡും പരിശോധനകളും ശക്തമാക്കിയിരിക്കുകയാണ്. റെയ്ഡിൽ വനിത സിവിൽ എക്സൈസ് ഓഫീസർ ആഞ്ജലികൃഷ്ണ , സിവിൽ എക്സൈസ് ഓഫീസർ രവിശങ്കർ, പ്രിവൻ്റീവ് ഓഫീസർമാരായ റോയ് വർഗ്ഗീസ്, ഷെഫീക്ക് എം.എച്ച്  , മാമ്മൻ ശാമുവൽ, ശ്രീലേഷ് വി.എസ്  എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles