ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ നെതൃയോഗം കേന്ദ്ര സഹമന്ത്രി  എൽ മുരുഗൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : ബിജെപി വെസ്റ്റ് ജില്ലാ നേതൃയോഗം കേന്ദ്രമന്ത്രി എൽ മുരുഗൻ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ഇടതു വലത് മുന്നണികളുടെ ദുർഭരണത്തിൽ ജനങ്ങൾ മടുത്തു എന്നും ഒരു മാറ്റത്തിനായി ബിജെപിക്കെ സാധിക്കു എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നും അദ്ദേഹം അഭിപ്രായപെട്ടു. ഇതിന്റെ ആദ്യപടിയാണ് vതിരുവനന്തപുരം നഗരസഭയിലെ മിന്നുന്ന വിജയമെന്നും,ബിജെപിയുടെ ആദ്യ മേയർ തലസ്ഥാനത്തെ കോർപറേഷൻ ഭരിക്കുന്നത്‌ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിക്കാൻ പോകുന്ന വിജയത്തിന്റെ ആദ്യപടി ആണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ഉൾപ്പടെ ബിജെപി ഭരണം ലഭിച്ചത് പ്രവർത്തകർക്ക് ആത്മവിശ്വാസം കൂട്ടുമെന്നും അത്  വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുതൽക്കുട്ടാകുമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ജില്ലാ ആദ്യക്ഷൻ ലിജിൻലാൽ ആദ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ ലാൽകൃഷ്ണ, എൻ കെ ശശികുമാർ, എസ് രതീഷ് ജില്ലാ ഭാരവാഹികൾ മണ്ഡലം ആദ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു

Advertisements

Hot Topics

Related Articles