വൈക്കം: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വയോധികൻ മരിച്ചു. വൈക്കം കിഴക്കേ കാരുവള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന വിജയകുമാറാ(68)ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെ വൈക്കം ലിങ്ക് റോഡിലായിരുന്നു അപകടം. വർഷങ്ങളായി രാജസ്ഥാനിലായിരുന്ന വിജയകുമാറും ഭാര്യയും വൈക്കത്തെത്തി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭാര്യ: മോഹന .സംസ്കാരം ജനുവരി ഏഴ് ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് വൈക്കം നഗരസഭ ശ്മശാനത്തിൽ.
രണ്ടു മക്കളിൽ ഒരാൾ വിദേശത്തും മറ്റൊരാൾ ചെന്നെയിലുമാണ്.
Advertisements


