മലമ്പുഴ: പാലക്കാട് മലമ്പുഴയിൽ സംസ്കൃത അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പരാതികൾ പുറത്ത്. റിമാൻഡിൽ കഴിയുന്ന അധ്യാപകൻ അനിലിന്റെ പീഡനത്തിനിരയായത് നിരവധി വിദ്യാർത്ഥികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) കൗൺസിലിങ്ങിനിടെയാണ് കൂടുതൽ വിദ്യാർത്ഥികൾ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്. ആദ്യഘട്ടത്തിൽ കൗൺസിലിങ് നൽകിയ അഞ്ച് വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലമ്പുഴ പൊലീസ് കേസെടുത്തു. യുപി വിഭാഗത്തിലെ ആണ്‍കുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായതെന്നാണ് മൊഴി.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സിഡബ്ല്യുസിയുടെ കൗൺസിലിങ് അടുത്ത ദിവസങ്ങളിലും തുടരും. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചർക്കും വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകേണ്ട അവസാന ദിവസം നാളെയാണ്. സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നതും അന്വേഷണ വിധേയമാക്കും.


