എസ് എൻ പുരം : പത്മഭൂഷൻ മോഹൻലാൽ നയിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോത്തല ജി വി എച്ച് എസ് എസ്സിൽ സ്ട്രെസ് മാനേജ്മെൻ്റ് ക്ലാസ് സംഘടിപ്പിച്ചു. “Be a Hero-Say No To Drugs” എന്ന പേരിൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ തരം പ്രവർത്തനങ്ങൾ നടന്ന് വരികയാണ്.അതിന്റെ രണ്ടാം ഘട്ട സെമിനാറാണ് ഇന്ന് നടന്നത്. ആദ്യ ഘട്ടം സെപ്റ്റംബറിൽ നടത്തിയിരുന്നു.
സെമിനാറിൻ്റെ ഉത്ഘാടനം വാർഡ് മെമ്പർ നിധീഷ് മോൻ പി റ്റി നിർവഹിച്ചു. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്വാഗതവും, വി എച്ച് എസ് സി വിഭാഗം അധ്യാപകൻ ബിനോയ് ചെറിയാൻ ആശംസയും, സ്കൂൾ കൗൺസിലർ റിയ മേരി ആഗസ്റ്റിൻ നന്ദിയും അർപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഇന്റർ നാഷണൽ ട്രെയിനറും, സൈക്കോ തെറാപ്പിസ്റ്റുമായ സിജി ആന്റണി കുട്ടികൾക്ക് ക്ലാസ്സെടുത്തു. മൈൻഡ് പവറിനെക്കുറിച്ചും, ചിന്തകളെ ഫലപ്രദമായ പ്രവർത്തനങ്ങളുമായി മാറ്റുന്നതിനെക്കുറിച്ചും സംസാരിച്ചു .വീഡിയോ പ്രസന്റേഷൻ ഉൾപ്പെടുത്തിയുള്ള സെഷൻ വ്യത്യസ്തമായ അനുഭവമായി.


