കോന്നി യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പത്രിക സമർപ്പിച്ചു

കോന്നി : യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ വരണാധികാരി മുമ്പാകെ കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കെപിസിസി അംഗം മാത്യു കുളത്തുങ്കൽ, നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ഏബ്രഹാം വാഴയിൽ, ഡി സി സി ജനറൽ സെക്രട്ടറി സന്തോഷ് കുമാർ എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

Advertisements

ഡിസിസി ഓഫീസിൽനിന്ന് പ്രകടനമായിട്ടാണ് കളക്ടറേറ്റിലേക്ക് പോയത്. കെപിസിസി ജനറൽ സെക്രട്ടറി എൻ ഷൈലാജ്, ഡി സി സി ഭാരവാഹികളായ എ സുരേഷ് കുമാർ, സമുവേൽ കിഴക്കുപുറം, ഹരികുമാർ പുതംങ്കര, എലിസബത്ത് അബു, പ്രവീൺ പ്ലാവിളയിൽ, ആർ ദേവകുമാർ, രജനി പ്രദീപ്, ശ്യാം എസ് കോന്നി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി .

Hot Topics

Related Articles