ഫോട്ടോ:കടുത്ത ചൂടിനെ തുടർന്ന് വെച്ചൂർ കൊടുതുരുത്ത് ഇളംതുരുത്തിൽ മാർട്ടിൻ്റെ 13ലിറ്റർ പാൽ ലഭിച്ചിരുന്ന പശു ചത്തപ്പോൾ
വൈക്കം: വൈക്കം വെച്ചൂരിൽ കനത്ത ചൂടിനെ തുടർന്ന് നാലുമാസം ചനയുള്ള പശു ചത്തു. വെച്ചൂർ കൊടുതുരുത്ത് ഇളംതുരുത്തിൽ മാർട്ടിൻ്റെ പത്ത് വയസ് പ്രായമുള്ള പശുവാണ് ചത്തത്. പ്രതിദിനം 13ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവിനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് മൂക്കിൽ നിന്ന് നുരയും പതയും വന്ന് വയറിളകിയതിനെ തുടർന്ന് പശു അവശനിലയിലായത്. തുടർന്ന് പശുവിറച്ചു വീണ് ചാകുകയായിരുന്നു. 80000രൂപയോളം വില വരുന്ന കറപ്പശുവായിരുന്നിത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ വന്നുകണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെട്ടശേഷം പശുവിനെ വലിയ കുഴിയെടുത്ത് മറവു ചെയ്തു. കഴിഞ്ഞ മാസവും സമാന രീതിയിൽ പ്രസവം നടന്ന് 28ാം ദിനത്തിൽ 12ലിറ്റർ പാൽ ലഭിച്ചിരുന്ന കറവ പശു ചത്തിരുന്നു.
30 വർഷമായി ക്ഷീരമേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിവരുന്ന മാർട്ടിന് തുടർച്ചയായി രണ്ട് കറവ പശുക്കൾ ചത്തത് കനത്ത പ്രഹരമായി.17 പശുക്കളും ഒരു എരുമയും അടങ്ങുന്ന മാർട്ടിൻ്റ പശുഫാമിൽ 12 കറവ പശുക്കളാണുള്ളത്. ഇതിൽ മൂന്ന് ചെന പശുക്കളുമുണ്ട്.ചൂട് ദിനം പ്രതി വർധിച്ചുവരുന്നത് കന്നുകാലികളെ പ്രതികൂലമായി ബാധിക്കുന്നത് തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനൊപ്പം ഉപജീവനവും വഴിമുട്ടുമെന്ന സ്ഥിതിയാണുള്ളതെന്ന് മാർട്ടിൻ പറയുന്നു.

