കാസർകോട്: കാസർകോട് സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ അക്രമം. വലിയപറമ്പ പടന്നക്കടപ്പുറത്ത് ആണ് സംഭവം. എല്‍ഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രദേശത്ത് കല്ലേറും പൊലീസിന്റെ ലാത്തിച്ചാർജ്ജും നടന്നു. തുടർച്ചയായി പടന്നക്കടപ്പുറം കോണ്‍ഗ്രസ് ഭവന് നേരെയും ആക്രമണം ഉണ്ടായി. ഫർണിച്ചർ ഉള്‍പ്പെടെ നശിപ്പിച്ചു. പിന്നില്‍ സിപിഎം പ്രവർത്തകർ ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം. പടന്നക്കടപ്പുറം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പി പി ദാമോദരൻ സ്മാരക മന്ദിരത്തിന് നേരെയും ആക്രമണം ഉണ്ടായി.
Advertisements

