വൈക്കം വെസ്റ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി ( മടിയത്തറ സ്കൂൾ ) സ്കൂളിൽ സ്റ്റേഡിയം നിർമിക്കുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകി നഗരസഭ; പ്രതിഷേധവുമായി ഡിവൈഎഫ്.ഐ 

ഫോട്ടോ:  വൈക്കം മടിയത്തറ സ്കൂളിൽ സ്റ്റേഡിയം നിർമിക്കുന്നതിനെതിരെ വൈക്കം നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ നഗരസഭ അങ്കണത്തിൽ   ബാഡ്മിന്റൺ കളിച്ച് നടത്തിയ സമര പരിപാടി 

Advertisements

 ഡി വൈ എഫ് ഐ ബ്ലോക്ക്‌ സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്യുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം: വൈക്കം വെസ്റ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി ( മടിയത്തറ സ്കൂൾ ) സ്കൂളിൽ സ്റ്റേഡിയം നിർമിക്കുന്നതിനെതിരെ വൈക്കം നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ വൈക്കം നഗരസഭ അങ്കണത്തിൽ ബാഡ്മിന്റൺ കളിച്ച്  പ്രതിഷേധിച്ചു. വൈക്കം കച്ചേരി കവലയ്ക്ക് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനത്തിൽ നിരവധി യുവാക്കൾ അണിനിരന്നു. തുടർന്ന് നഗരസഭക്കു മുന്നിൽ നെറ്റ് കെട്ടി യുവാക്കൾ ബാഡ്മിന്റൺ കളിച്ചു.ഡി വൈ എഫ് ഐ വൈക്കം ടൗൺ നോർത്ത് -സൗത്ത് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  പ്രതിഷേധ പരിപാടി ഡി വൈ എഫ്. ഐ വൈക്കം ബ്ലോക്ക്‌ സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു.‌

ഡി വൈ എഫ് ഐ ടൗൺ സൗത്ത് മേഖല പ്രസിഡന്റ്‌ ആരോമൽതമ്പി അധ്യക്ഷത വഹിച്ചു.  ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് ഭാരവാഹികളായ എച്ച്.ഐ. റോഹൻ,സിബിബാബു, പി.ജെ. വിനീഷ്,ആജിഷഉദയകുമാർ,അലീനറെജി, ഹരിക്കുട്ടൻ, മിഥുൻമോഹൻ,കിരൺ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാർ സ്കൂളിന് കിഴക്ക് ഭാഗത്ത് ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള സ്റ്റേഡിയം നിർമിക്കാൻ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. സ്റ്റേഡിയം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം സ്കൂൾ അധികൃതർ നേരത്തെ തന്നെ സർക്കാരിന് കൈമാറിയിരുന്നു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയത്. 

വൈക്കം നഗരസഭയിൽ 11/05/2026 തിങ്കളാഴ്ച വൈകീട്ട് 4.00 മണിക്ക് ശേഷം ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭ ഓഫീസ് വളപ്പിൽ അതിക്രമിച്ച് കയറി ഷട്ടിൽ ബാഡ്മിൻറൺ കളിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് നഗരസഭയിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാതിരുന്നതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടതായി നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ആരോപിച്ചു. പ്രതിഷേധക്കാർ നോട്ടീസ് തരുകയോ മൂൻകൂർ അനുമതി തേടുകയോ ചെയ്യാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നഗരസഭ ഓഫീസിൻ്റെ പ്രവർത്തനത്തെ തടസപ്പെടുത്തിയ തരത്തിൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർമാൻ പോലീസിൽ പരാതി നൽകി.

Hot Topics

Related Articles