എസ്എൻഡിപി യോഗം 648 -ാം നമ്പർ വൈക്കം മറവൻതുരുത്തു ശാഖയുടെ നാലാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികോത്സവത്തിനു തുടക്കമായി 

വൈക്കം: എസ്എൻഡിപി യോഗം 648 -ാം നമ്പർ വൈക്കം മറവൻതുരുത്തു ശാഖയുടെ നാലാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികോത്സവത്തിനു തുടക്കമായി. ഇന്നലെ വൈകുന്നേരം അഞ്ചിന് പഞ്ഞിപ്പാലത്തുനിന്നും ആരംഭിച്ച വർണാഭമായ ഘോഷയാത്ര എസ്.എൻ.ഡി.പി വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങൾ, നിലക്കാവടികൾ എന്നിവ അകമ്പടിയേകിയ ഘോഷയാത്രയിൽ പീതപതാകകളും മുത്തുക്കുടകളുമേന്തി ആറു കുടുംബ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന് ശാഖാ അംഗങ്ങളും വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, കുടുംബയൂണിറ്റ് പ്രവർത്തകരും അണിനിരന്നു. 

Advertisements

13ന് ശാരദാഞ്ജലി പ്രാർഥനാലയത്തിൽ സമാപന സമ്മേളനം നടക്കും. രാവിലെ ഏഴിന് വിശേഷാൽ പൂജകൾ, പ്രാർഥന ഗുരു പൂജ.10ന് ചങ്ങനാശേരിഎസ് എൻ ഡി പി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. 12.30 ന് അന്നദാനം. വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ശാഖായോഗം പ്രസിഡൻ്റ് എൻ.സി. അശോകൻ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ സമ്മാനദാനം നിർവഹിക്കും. സെക്രട്ടറി ഇൻ ചാർജ് എം. ആർ.ലെനിൻ, വൈസ് പ്രസിഡൻ്റ് ഇൻചാർജ് അശോകൻ കുഴിമല തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ഫ്യൂഷൻ കൈ കൊട്ടിക്കളി. വാർഷികാഘോഷ പരിപടികൾക്ക് പ്രസിഡൻ്റ് എൻ.സി അശോകൻ, എം. ആർ. ലെനിൻ, അശോകൻ കുഴിമല തുടങ്ങിയവർ നേതൃത്വം നൽകും

Hot Topics

Related Articles