തലയോലപറമ്പ് കോലേഴം ശ്രീഭദ്ര കുടുംബയോഗം ആൻ്റ് ട്രസ്റ്റിൻ്റെ 27ാമത് വാർഷികവും കുടുംബ സംഗമവും നടത്തി.

തലയോലപറമ്പ്: തലയോലപറമ്പ് കോലേഴം ശ്രീഭദ്ര കുടുംബയോഗം ആൻ്റ് ട്രസ്റ്റിൻ്റെ 27ാമത് വാർഷികവും കുടുംബ സംഗമവും നടത്തി. ശ്രീഭദ്ര നഗറിൽ ശ്രീഭദ്രകുടുംബയോഗം പ്രസിഡൻ്റ് അനിൽ പാറേച്ചിറയിലിൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗം നിയുക്ത വൈക്കം എം എൽ എ കെ.ബിനിമോൻ ഉദ്‌ഘാടനം ചെയ്തു യോഗത്തിൽ എംസിഎ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മണികണ്ഠനേയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും മാതൃകാ പ്രവർത്തനം നടത്തിയ ശശിധരൻ പുരിയത്തറ, കനകാംബരൻ എന്നിവരേയും അനുമോദിച്ചു. 

Advertisements

പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സീതുശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ സലിംമാളൂസ്,സമീൽ, സി ഡി എസ് ചെയർപേഴ്സൺ പ്രിയ പ്രദീപ്, കുടുംബയോഗം രക്ഷാധികാരി രാജേന്ദ്രൻ വടക്കലാറ്റ്, സെക്രട്ടറി ധർമജൻ കോലേഴം, ട്രഷറർ സുരേഷ് ബാബു, അനീഷ് കണ്ടത്തെി പറമ്പിൽ, കെ.എസ്. അരുൺകോലേഴം, വനിതാവേദി പ്രസിഡൻ്റ് സലിജ അനിൽ, സെക്രട്ടറി ബീന സത്യൻ,രേവമ്മ രാജേന്ദ്രൻ ,രലുവരൻ വഞ്ചിപുരയ്ക്കൽ തുടങ്ങിയവർ സംബന്ധിച്ചു

Hot Topics

Related Articles