പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കുറിച്ചിയിലെ പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂട്ടർ ഒഴിവ്

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കുറിച്ചിയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ 2026-27 അധ്യയന വർഷത്തേക്ക് ട്യൂട്ടർമാരെ തെരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലേക്കാണ് ഒഴിവുകൾ. ഹൈസ്‌കൂൾ വിഭാഗത്തിന് അതത് വിഷയങ്ങളിൽ ബിരുദവും ബി.എഡും യു.പി വിഭാഗത്തിന് ടി.ടി.സി. യോഗ്യതയും വേണം. യു.പി വിഭാഗത്തിൽ മൂന്നും ഹൈസ്‌കൂൾ വിഭാഗത്തിൽ ആറും ഒഴിവുകളുണ്ട്. യു.പി വിഭാഗത്തിന് പ്രതിമാസം 4500 രൂപയും ഹൈസ്‌കൂൾ വിഭാഗത്തിന് 6000 രൂപയും ഹോണറേറിയം ലഭിക്കും. ഹോസ്റ്റലിന് സമീപം താമസിക്കുന്ന വനിതകൾക്കാണ് അപേക്ഷിക്കാനാവുക.
അപേക്ഷകൾ മേയ് 30 വൈകിട്ട് അഞ്ചിന് മുമ്പ് വടവാതൂരിലെ പള്ളം ബ്ലോക്ക് പട്ടികജാതി ഓഫീസിൽ നൽകണം. ഫോൺ : 8547630069, 9495180242.

Advertisements

Hot Topics

Related Articles