ചെറിയ മഠത്തിൽ സ്ക്കറിയാമൽപ്പാൻ സ്മാരക പ്രഭാഷണവും ഓർമ്മ ദിനവും ഞായറാഴ്ച്ച വാഴൂർപള്ളിയിൽ

പുളിയ്ക്കൽ കവല: വാഴൂർപള്ളി മുൻ വികാരിയും പഴയസെമിനാരി മുൻ പ്രിൻസിപ്പലും, ഓർത്തഡോക്സ് സഭയിലെ മൽപാൻ മാരിൽ പ്രമുഖനുമായിരുന്ന ചെറിയമഠത്തിൽ സക്റിയാ മൽപാൻ്റെ ഓർമ്മ ദിനാചരവും മൽപാൻ സ്മാരക പ്രഭാഷണവും, മൽപാൻ കമ്പറടങ്ങിയിരിക്കുന്ന വാരേ സെൻ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ഞായറാഴ്ച്ച ആ ചരിക്കുന്നു.

Advertisements

രാവിലെ6:30 ന് പ്രഭാത നമസ്കാരം,7:30 ന് ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ ഫാ: ഡോ: ജോൺ തോമസ് കരിങ്ങാട്ടിലിൻ്റെ പ്രധാന കാർമ്മികത്വത്തിൽ കുർബ്ബാന,9:30 ന് സ്മാരക പ്രഭാഷണം, വികാരി ഫാ: അലക്സ് തോമസ് നാഴൂരിമറ്റത്തിൽ അദ്ധ്യക്ഷത വഹിക്കും. ഫാ: ജോൺ തോമസ് മൽപാൻ സ്മാരക പ്രഭാഷണം നിർവഹിക്കും. ഫാ: ജോൺ സ്‌ക്കറിയ മുഖ്യസന്ദേശം നൽകും, തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ച വിതരണം. വാഴൂർപള്ളി സ്ഥാപനായ ചെറിയ മഠത്തിൽ വലിയ യാക്കോബ് കത്തനാരുടെ പുത്രനായ സ്‌കറിയാ മൽപാൻ 1952 മെയ് 11 ന് കാലം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാങ്ങാനം എബനേസർ ദയറാ സ്ഥാപകനായ മൽപാൻ പരിശുദ്ധ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവയുടെയും , പരിശുദ്ധ മാത്യൂസ് ദിതീയൻ കാതോലിക്കാ ബാവയുടെയും ഗുരുവാണ് സഭാ സമാധാനശ്രമങ്ങൾക്കായി പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ് തിരുമേനിയോടും പരിശുദ്ധ ഗീവർഗീസ് ദിതീയൻ കാതോലിക്കാ ബാവയോടും ഒപ്പം വിദേശ യാത്ര നടത്തിയിട്ടുണ്ട്. വാഴൂർപള്ളി മുൻ വികാരി ചെറിയ മഠത്തിൽ കൊച്ചു യാക്കോബ് കത്തനാർ സഹോദരനാണ്. ചടങ്ങുകൾക്ക് ട്രസ്റ്റി മനോജ് തോമസ് , സെക്രട്ടറി ജോമോൻ മാത്യു എന്നിവർ നേതൃത്വം നൽകും.

Hot Topics

Related Articles