മന്ത്രി മോൻസ് ജോസഫിനും അപു ജോൺ ജോസഫിനും കോട്ടയത്ത് സ്വീകരണം മെയ് 22 ന്

കോട്ടയം: ജല വിഭവ =ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും നിയുക്ത സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫിനും കേരള കോൺഗ്രസ് പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് മെയ് 22 വെള്ളിയാഴ്ച 04.30 പിഎം ന് സ്വീകരണം നൽകുന്നു. ജില്ല പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗം പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ പി സി തോമസ്എക്സ് എം പി ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എംപി മുഖ്യപ്രഭാഷണം നടത്തുകയും പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ് എംപി,യു ഡി എഫ് ജില്ലാ ചെയർമാൻ ഇ ജെ ആഗസ്‌തി,വിനു ജോബ് എം എൽ എ പാർട്ടി സംസ്ഥാന ജില്ലാ നേതാക്കൾ ആശംസകൾ അർപ്പിക്കുകയും ചെയ്യും.

Advertisements

Hot Topics

Related Articles