വടവാതൂർ ബണ്ട് റോഡിൽ കാർ പാടത്തേയ്ക്ക് മറിഞ്ഞു ; 25 അടി താഴ്ചയിലേയ്ക്കു മറിഞ്ഞ കാറിൽ നിന്നും യാത്രക്കാരി അത്ഭുതരമായി രക്ഷപെട്ടു 

കോട്ടയം: 25 അടി താഴ്ചയിൽ പാടത്തേക്ക് കാർ മറിഞ്ഞു, യുവതിക്ക് അത്ഭുതകരമായ രക്ഷപെടൽ. കോട്ടയത്ത് വടവാതൂർ ബണ്ട് റോഡിലാണ് സംഭവം. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. മോസ്‌കോ ബണ്ട് റോഡിൽ വച്ച് വടവാതൂർ സ്വദേശിനി റിനി ജോർജ് ഓടിച്ച കാറാണ് നിയന്ത്രണം വിട്ട് 25അടി താഴ്ചയിലേക്ക് മറിഞ്ഞത്.തലകീഴായിട്ടാണ് കാർ പാടത്തേക്ക് പതിച്ചത്. സംഭവം കണ്ട് സമീപത്ത് റോഡ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികൾ ഓടിയെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ റിനിയെ പുറത്തെത്തിക്കുകയായിരുന്നു. ഇവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മഴയുണ്ടായിരുന്നെങ്കിലും പാടത്ത് ചെറിയ വെള്ളക്കെട്ട് മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നതും അപകടത്തിൻ്റെ വ്യാപ്തി കുറച്ചു.

Advertisements

Hot Topics

Related Articles