സിപിഐയെയും പാർട്ടി നേതാക്കളെയും അകീർത്തിപ്പെടുത്തുന്നമാധ്യമങ്ങളുടെ കള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണം: അഡ്വ. വി. കെ. സന്തോഷ്‍കുമാർ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തന അവലോകനവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ വിവിധ നിലവാരത്തിലുള്ള കമ്മിറ്റികളിൽ നടക്കുന്ന ചർച്ചകളെന്ന വ്യാജേന ചിലമാധ്യമങ്ങൾ നടത്തുന്ന കള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പാർട്ടി മത്സരിച്ച വൈക്കം നിയോജക മണ്ഡലത്തിലെയും ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും എൽഡിഎഫിന് ഉണ്ടായ പരാജയത്തെ സംബന്ധിച്ച് വളരെ വിശദമായ പരിശോധനയാണ് തെരഞ്ഞെടുപ്പ് പ്രവർത്തന അവലോകനവുമായി ബന്ധപ്പെട്ട് നടത്തിയത്. വൈക്കം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തെ സംബന്ധിച്ച് വൈക്കം മണ്ഡലം കമ്മിറ്റിയും വിവിധ ലോക്കൽ കമ്മിറ്റികളും യോഗം ചേർന്ന് വിശദമായ പരിശോധന നടത്തി. സംസ്ഥാനത്ത് എൽഡിഎഫിന് ഉണ്ടായ കനത്ത പരാജയത്തിന്റെ ഭാഗമായിട്ടാണ് വൈക്കത്തുണ്ടായ പരാജയം.

Advertisements

എന്നാൽ ഇത്തരം കമ്മിറ്റികളിൽ ഒന്നും ചർച്ച ചെയ്യപ്പെടാത്ത വിഷയങ്ങൾ കഥകളായി മെനഞ്ഞ് പാർട്ടിയെയും പാർട്ടി നേതാക്കളെയും വൈക്കം മുൻ എംഎൽഎ സി കെ ആശയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതാണ്. വൈക്കം നിയോജകമണ്ഡലത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ആണ് എംഎൽഎ എന്ന നിലയിൽ സി കെ ആശയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. തലയാഴം ലോക്കൽ കമ്മിറ്റി പിരിച്ചുവിടാൻ പോകുന്നു എന്നും നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്നുമുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നത്. തലയോലപ്പറമ്പിലും, ടി വി പുരത്തും പാർട്ടിയിൽ വ്യാപകമായ പ്രശ്നങ്ങളെന്ന അസത്യപ്രചരണവും ഇക്കൂട്ടർ നടത്തുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമീപ ദിവസങ്ങളിൽ പാർട്ടിക്കെതിരെ നവമാധ്യമങ്ങളിലൂടെയും ഇത്തരത്തിലുള്ള പ്രചാരവേലകൾ നടത്തിയിരുന്നു. ഇതിനെതിരെ കോട്ടയം പൊലീസ് സൂപ്രണ്ടിനും പൊലീസ് സൈബർ വിങ്ങിനും പാർട്ടി ജില്ലാ കൗൺസിൽ ഔദ്യോഗികമായി പരാതി നൽകി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വാർത്തകൾ കൊണ്ട് സിപിഐയെ ദുർബലപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ട, ജനാധിപത്യ പ്രക്രിയയുടെ ശാക്തീകരണത്തിന് മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. എന്നാൽ നിക്ഷിപ്ത താൽപര്യങ്ങളെ മുൻനിർത്തിയുള്ള ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ ആവശ്യപ്പെട്ടു.

Hot Topics

Related Articles