കോട്ടയം: ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (8547005074), പയ്യപ്പാടി (8547005040), കടുത്തുരുത്തി (8547005049), പീരുമേട് (04869-232373, 8547005041), തൊടുപുഴ (8547005047), മറയൂർ (8547005072) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക്, 2026-27 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ എട്ടു രാവിലെ 10 മണി മുതൽ http://admissions.ihrd.ac.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷിച്ചു SBI Collect മുഖേന ഫീസ് സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഓൺലൈൻ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം പ്രവേശന സമയത്ത് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളജിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾ www.ihrd.ac.in ൽ ലഭ്യമാണ്.


