പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് സർക്കാരിന്റെ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യങ് ഡെമോക്രാറ്റ്സ് സംസ്ഥാന കൺവീനർ എംഎം താഹിർ, ജോയിന്റ് കൺവീനർ അംജദ് കണിയാപുരം എന്നിവർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനെ കണ്ടു ചർച്ച നടത്തി. വരും തലമുറയെ കാവിവൽക്കരിക്കാൻ ഉള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പിഎം ശ്രീ പദ്ധതി കാലങ്ങളായി കേരളം ആർജ്ജിച്ചെടുത്ത മതനിരപേക്ഷ മൂല്യങ്ങൾക്ക് ഭീഷണിയാണ്, പദ്ധതിയുടെ ഭാഗമാകുന്നതോടെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ സ്വയം ഭരണാവകാശവും നയ രൂപീകരണ സ്വാതന്ത്ര്യവും പരിമിതപ്പെടും എന്നീ ആശങ്കകൾ നേതാക്കൾ മന്ത്രിയുമായി പങ്കുവെച്ചു. കേരളത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതിന് പിഎംശ്രീ പദ്ധതിയിൽ നിന്നും പിന്മാറാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പി എം ശ്രീ ; യങ് ഡെമോക്രാറ്റ്സ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു

Previous article

