ഗവ.എച്ച്.എസ്. എസ്. അഞ്ചാലുംമൂട് സ്‌കൂളിൽ മലയാള വിഭാഗം – വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനവും വായനദിനാചരണവും

അഞ്ചാലുംമൂട് : ഗവ. എച്ച്.എസ്.എസ്. അഞ്ചാലുംമൂട് സ്‌കൂളിൽ 2026-2027 അധ്യയന വർഷത്തെ യു.പി , ഹൈസ്‌കൂൾ മലയാള വിഭാഗം – വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനകർമ്മവും വായനദിനാചരണവും ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് യുവകവി വിഷ്ണു ശിവദാസ് നിർവ്വഹിച്ചു. വിദ്യാരംഗം കൺവീനർ ഷെറിൻ ജോൺ ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ബി. കൃഷ്‌ണകുമാർ സാർ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ വിശദീകരിച്ച് വായനദിന ആശംസകൾ അർപ്പിച്ചു. സ്‌കൂൾ എസ് എം സി ചെയർമാൻ ബിനു പ്രകാശ്, എം പി ടി എ പ്രസിഡൻ്റ് ബിന്ദു, എസ് ആർ ജി കൺവീനർ ജി. രശ്‌മി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജിജ ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യു.പി വിഭാഗത്തിൽ നിന്നും പാർവ്വതി വായനദിന പ്രതിജ്ഞ , ഹൈസ്കൂൾവിഭാഗത്തിൽ നിന്ന് നിരഞ്ജൻ(8 ബി ) കവിതാലാപനവും, അനഘ(9 ബി)പി. എൻ പണിക്കർ അനുസ്‌മരണ പ്രഭാഷണം നടത്തുകയും ചെയ്തു. മലയാളം കൺവീനർ ഐബ ടീച്ചർ നന്ദി അർപ്പിക്കുകയും ചെയ്തു.

Advertisements

ജൂൺ 19 വായനദിന പ്രവർത്തനങ്ങൾ
യു.പി , ഹൈസ്കൂൾ മലയാള വിഭാഗം – വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വെള്ളിയാഴ്ച വായനദിനത്തിൽ ക്ലാസ്സ് തലത്തിൽ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് വായനദിന പ്രതിജ്ഞ, വായനദിന ക്വിസ് മത്സരം,വായനദിന സന്ദേശം ഉൾക്കൊളളുന്ന പോസ്‌റ്റർരചന തുടങ്ങിയ പ്രവർത്തനകൾ സംഘടിപ്പിച്ചു. ക്ലാസ്സ് തലത്തിൽ വായനദിന ക്വിസ് മത്സരം നടത്തി വിജയിച്ച കുട്ടികളെ ഉൾപ്പെടുത്തി സ്‌കൂൾ തലത്തിൽ വായനദിന ക്വിസ് നടത്തുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.

Hot Topics

Related Articles