ചിങ്ങവനം റോട്ടറി ക്ലബ്ബിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു : ജി.കണ്ണൻ പ്രസിഡന്റ് ; കുര്യൻ എബ്രഹാം സെക്രട്ടറി

ചിങ്ങവനം: സാമൂഹ്യ സേവന രംഗത്ത് ചിങ്ങവനം റോട്ടറി ക്ലബ്ബിൻ്റെ സേവനം മഹത്തരമാണെന്ന് ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ്. ചിങ്ങവനം റോട്ടറി ക്ലബ്ബിൻ്റെ 24-ാമത് ഇൻസ്‌റ്റലേഷൻ സെറിമണിയും, സാമൂഹ്യ സേവന പദ്ധതി കളുടെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കകയായിരുന്നു വിനു ജോബ്. ക്ലബ്ബ് പ്രസിഡൻ്റ് ജി കണ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോട്ടറി ഡിസ്ട്രിക്റ്റ് സെക്രട്ടറി . വി. വർഗ്ഗീസ്, റിട്ട ആർ ഡി ഡി അരുൺ സെബാസ്റ്റ്യൻ, സെക്രട്ടറി കുര്യൻ ഏബ്രഹാം, എ ജി സൈമൺ എംഎം., റോട്ടാറിക്‌ട് ചെയർമാൻ കണ്ണൻ എസ്. പ്രസാദ്, സജി സ്‌കറിയ, കൃഷ്ണ‌ൻ. ആർ. തുടങ്ങിയവൻ സംസാരിച്ചു. ചടങ്ങിൽ ചിങ്ങവനം റോട്ടറി ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ജി.കണ്ണനെയും സെക്രട്ടറിയായി കുര്യൻ എബ്രഹാമിനെയും തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles